ETV Bharat / state

മുല്ലപ്പെരിയാർ വിഷയം: 'കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണം': ഇടുക്കി രൂപത - Idukki Diocese On Mullaperiyar

മുല്ലപ്പെരിയാർ വിഷയത്തില്‍ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ഇടുക്കി രൂപത. ഭരണകൂടമാണ് ഇത്തരം ആശങ്കകള്‍ പരിഹരിക്കേണ്ടത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം.

Mullaperiyar Dam Issue  Mullaperiyar Dam Incident  മുല്ലപ്പെരിയാർ അണക്കെട്ട് വിഷയം  മുല്ലപ്പെരിയാര്‍ ഇടുക്കി രൂപത
Mullaperiyar Dam (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 20, 2024, 7:57 AM IST

Updated : Aug 20, 2024, 9:04 AM IST

മുല്ലര്‍പ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ച് ജിന്‍സ് കാരയ്‌ക്കാട്ട് (ETV Bharat)

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഇടുക്കി രൂപത രംഗത്ത്. വിഷയത്തില്‍ ജനങ്ങള്‍ ആശങ്ക പ്രചരിപ്പിക്കരുതെന്ന് സര്‍ക്കാര്‍ പറയുന്നതില്‍ അര്‍ഥമില്ലെന്ന് രൂപത മീഡിയ കമ്മിഷൻ ഡയറക്‌ടർ ഫാ. ജിൻസ് കാരയ്ക്കാട്ട് പറഞ്ഞു. ആശങ്കകൾ പരിഹരിക്കേണ്ടത് ഭരണകൂടമാണ്.

ഇടുക്കിയിൽ നിന്നും ജയിച്ച് പോയ ജനപ്രതിനിധികൾ ജനങ്ങളുടെ ആകുലത തിരിച്ചറിഞ്ഞ് ഉത്തരവാദിത്ത ബോധത്തോടെ പ്രവർത്തിക്കണം. കേരളത്തിൽ മാറി മാറി വന്ന സർക്കാരുകൾ മുല്ലപ്പെരിയാർ വിഷയത്തിൽ ദുർബല ശക്തിയായി മാറി. തമിഴ്‌നാട് മറ്റെവിടെയെങ്കിലും നിന്ന് വെള്ളം എത്തിക്കാൻ സാധിക്കുമോയെന്ന് പരിശോധിക്കേണ്ടതുണ്ട്.

കേന്ദ്ര സർക്കാർ ഉത്തരവാദിത്തോടെ വിഷയത്തിന്‍റെ ഗൗരവം മനസിലാക്കി അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നും പുതിയ അണക്കെട്ട് നിർമ്മിക്കണമെന്നും ഫാ. ജിൻസ് കാരയ്ക്കാട്ട് ആവശ്യപ്പെട്ടു.

Also Read: 'മുല്ലപ്പെരിയാര്‍ ഡാമിൻ്റെ ഉടമസ്ഥാവകാശം കേരളത്തിന്, പുതിയ ഡാം നിര്‍മിക്കാന്‍ തമിഴ്‌നാടിൻ്റെ അനുമതി ആവശ്യമില്ല'; പി സി തോമസ്

Last Updated : Aug 20, 2024, 9:04 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.