തീയതി: 06-09-2024 വെള്ളി
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
മാസം: ചിങ്ങം
തിഥി: ശുക്ല തൃദീയ
നക്ഷത്രം: അത്തം
അമൃതകാലം: 07:46 AM മുതല്‍ 09:18 AM വരെ
വർജ്യം: 06:15 PM മുതല്‍ 07:50 PM വരെ
ദുർമുഹൂർത്തം: 08:38 AM മുതല്‍ 09:26 AM വരെ & 03:02 PM മുതല്‍ 03:50 PM വരെ
രാഹുകാലം: 10:50 AM മുതല്‍ 12:22 PM വരെ
സൂര്യോദയം: 06:14 AM
സൂര്യാസ്‌തമയം: 06:30 PM
ചിങ്ങം: സാമ്പത്തികപരമായി ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. എന്നാൽ ചെലവുകൾ ഉയരാൻ സാധ്യതയുണ്ട്. കുടുംബവുമായി കൂടുതൽ സമയം ചെലവഴിക്കാൻ സാധ്യത. തൊഴിലിൽ സഹപ്രവർത്തകരുടെയും കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും പിന്തുണ നിങ്ങളെ ഇന്ന് സന്തുഷ്‌ടനാക്കും.
കന്നി: നിങ്ങൾക്ക് ഇന്ന് വളരെ നല്ല ഒരു ദിവസമായിരിക്കും. തൊഴിൽ സ്ഥലത്ത് സമാധാനപരമായ ഒരു അന്തരീക്ഷം ആയിരിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. നിങ്ങളുടെ കഠിനാധ്വാനത്തിന്‍റെ ഫലം നിങ്ങൾക്ക് ലഭിക്കും.
തുലാം: ഇന്ന് നിങ്ങളുടെ ദിവസം അത്ര നല്ലതായിരിക്കില്ല. നിങ്ങളുടെ മുൻ കോപം നല്ല സുഹൃത്തുക്കളെ നിങ്ങളിൽ നിന്നകറ്റും. കോടതിയുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിലും, പ്രവർത്തനങ്ങളിലും ഏർപ്പെടുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ഇന്ന് നിങ്ങളുടെ കോപം നിയന്ത്രക്കുക. ധ്യാനം ശീലിക്കുന്നത് നന്നായിരിക്കും.
വൃശ്ചികം: ഇന്ന് നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. ജോലി സ്ഥലത്ത് അഭിനന്ദിക്കപ്പെടും. ജോലിയിൽ മുതിർന്നവരിൽ നിന്നും പ്രോത്സാഹനവും, പ്രചോദനവും ലഭിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.
ധനു: ധനുരാശിക്കാര്‍ക്ക് ഈ ദിവസം വളരെ ഗുണകരമായിരിക്കും. സാമ്പത്തിക കാര്യങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യാൻ കഴിയും. സ്വന്തം ജോലി വിജയകരമായി പൂര്‍ത്തിയാക്കുകയും മറ്റുള്ളവരെ ജോലിയില്‍ സഹായിക്കുകയും ചെയ്യും. ബിസിനസ് രംഗത്ത് ശോഭിക്കും. ബിസിനസിന്‍റെ ആവശ്യങ്ങൾക്കായി യാത്ര പോകാനും സാധ്യത.
മകരം: ഇന്ന് വളരെ ഉത്‌പാദനക്ഷമമായ ഒരു ദിവസമായിരിക്കും. ജോലിയിൽ നിങ്ങൾ മികവ് കാണിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. ബിസിനസിലെ പങ്കാളിത്തത്തില്‍ നിന്ന് നേട്ടമുണ്ടകും. മതപരവും ആത്‌മീയവുമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഒരു ചെറിയ തീർഥയാത്രയ്‌ക്കും സാധ്യതയുണ്ട്.
കുംഭം: ദേഷ്യം നിയന്ത്രിക്കണം. കുടുംബാംഗങ്ങളുമായുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കണം. ജോലിസ്ഥലത്തെ പ്രശ്‌നങ്ങൾ നിങ്ങളെ ബാധിച്ചേക്കാം. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. വിദ്യാർഥികൾക്ക് ഇന്ന് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും.
മീനം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ഇപ്പോഴുള്ള ബിസിനസിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. ജോലി സ്ഥലത്ത് അഭിനന്ദിക്കപ്പെടും. നിങ്ങളുടെ ശരീര ക്ഷമത, സാമൂഹ്യ അന്തസ്, പ്രശസ്‌തി എന്നിവയില്‍ മുന്നേറ്റമുണ്ടാകും.
മേടം: ഇന്ന് വളരെ നല്ലൊരു വാർത്ത നിങ്ങളെ തേടി വന്നേക്കാം. മതപരവും ആത്‌മീയവുമായ കാര്യങ്ങളിൽ നിങ്ങളിന്ന് ശ്രദ്ധ കേന്ദ്രീകരിക്കും. ബിസിനസിൽ നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. ഒരു ചെറിയ യാത്രയ്ക്കും സാധ്യത.
ഇടവം: പ്രിയപ്പെട്ടവരുമായി ഇന്ന് അധികസമയം ചെലവഴിക്കും. ജോലിയിലെ നിങ്ങളുടെ മികവ് അഭിനന്ദിക്കപ്പെടും. സാമ്പത്തിക നേട്ടത്തിന് സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.
മിഥുനം: നിങ്ങളുടെ ഇന്നത്തെ ശ്രദ്ധ മുഴുവൻ ജോലിയിലായിരിക്കും. സഹപ്രവർത്തകരുടെ പിന്തുണ ജോലിയിൽ വിജയം കൈവരിക്കാൻ സഹായകമാകും. ജോലി സംബന്ധമായി ദൂരയാത്ര പോകാൻ സാധ്യതയുണ്ട്.
കര്‍ക്കടകം: ഒരു പുതി സംരഭം ആരംഭിക്കാൻ ഉചിതമായ ഒരു ദിവസമാണിന്ന്. ഏറ്റെടുക്കുന്ന ഏതൊരു പദ്ധതിയും ഇന്ന് വിജയിക്കും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്.