ETV Bharat / state

സ്‌കൂളുകളില്‍ ശനിയാഴ്‌ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി - Saturday school day canceled

author img

By ETV Bharat Kerala Team

Published : Aug 1, 2024, 10:54 PM IST

നിലവിൽ ശനിയാഴ്‌ച സ്‌കൂളുകൾക്ക് പ്രവൃത്തിദിവസമാണ്. ഇനി മുതല്‍ അത് പാടില്ലെന്ന് കോടതി.

കേരള ഹൈക്കോടതി  ശനിയാഴ്‌ച സ്‌കൂള്‍ പ്രവൃത്തി ദിനം  അധ്യാപക സംഘടനകള്‍  KERALA STUDENTS
Kerala High Court (ETV Bharat)

എറണാകുളം : സംസ്ഥാനത്തെ 10-ാം ക്ലാസ് വരെയുള്ള സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിൽ ശനിയാഴ്‌ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിദ്യാർഥികളും അധ്യാപക സംഘടനകളും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് എ സിയാദ് റഹ്മാന്‍റെ ഉത്തരവ്.

വിദ്യാഭ്യാസ വിദഗ്‌ധരും അധ്യാപക സംഘടനകൾ അടക്കമുള്ളവരുമായി ആലോചിച്ച് പ്രവൃത്തിദിവസങ്ങളുടെ കാര്യത്തിൽ സർ‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. നിലവിൽ ശനിയാഴ്‌ച സ്‌കൂളുകൾക്ക് പ്രവൃത്തിദിവസമാണ്. ഇനി മുതല്‍ അത് പാടില്ലെന്ന് കോടതി പറഞ്ഞു.

കേരളത്തിലെ സ്‌കൂളുകളിൽ 220 പ്രവൃത്തിദിവസങ്ങളാക്കിയ നടപടിക്കെതിരെ അധ്യാപക സംഘടനകൾ രംഗത്തുവന്നിരുന്നു. സിപിഐയുടെ അധ്യാപക സംഘടനയും പരസ്യമായി എതിർപ്പ് അറിയിച്ചിരുന്നു. 43 ശനിയാഴ്‌ചകൾ ഉള്ളതിൽ 10 രണ്ടാം ശനിയാഴ്‌ചകൾ ഒഴിവാക്കിയാൽ ബാക്കിയുള്ള 33 ശനിയാഴ്‌ചകളിൽ 25 എണ്ണമാണ് പ്രവൃത്തി ദിവസങ്ങളാക്കിയിരിക്കുന്നത്. എന്നാൽ ഇത് അധ്യാപകരോടോ അവരുടെ സംഘടനകളോടോ വിദ്യാഭ്യാസ സ്ഥാപനങ്ങളോടോ വിദ്യാർഥികളോടെ ചർച്ച നടത്താതെയാണ് നടപ്പാക്കിയതെന്ന് കോടതി വ്യക്തമാക്കി.

കുട്ടികളെ ആറു ദിവസം ക്ലാസിലേക്ക് ഉന്തിത്തള്ളി വിടുന്നതിനു മുമ്പ് അവരുടെ മാനസികാരോഗ്യവും പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. സാമൂഹ്യ പ്രതിബദ്ധതയും വ്യക്തിഗത ബന്ധങ്ങളുമൊക്കെ ഊട്ടിയുറപ്പിക്കുന്ന രീതിയിൽ കല, കായിക ഇനങ്ങൾ ഉൾപ്പെടെയുള്ളവയിൽ വിദ്യാർഥികള്‍ ഭാഗമാക്കണം. എൻസിസി, എൻഎസ്എസ് പോലുള്ളവയും അക്കാര്യത്തില്‍ പ്രധാനമാണെന്ന് കോടതി പറഞ്ഞു.

43 ശനിയാഴ്‌ചകൾ ഉള്ളതിൽ 10 രണ്ടാം ശനിയാഴ്‌ചകൾ ഒഴിവാക്കിയാൽ ബാക്കിയുള്ള 33 ശനിയാഴ്‌ചകളിൽ 25 എണ്ണമാണ് പ്രവൃത്തിദിവസങ്ങളാക്കിയിരിക്കുന്നത്. എന്നാൽ ഇത് അധ്യാപകരോടോ അവരുടെ സംഘടനകളോടോ വിദ്യാഭ്യാസ സ്ഥാപനങ്ങളോടോ വിദ്യാർഥികളോടെ ചർച്ച നടത്താതെയാണ് നടപ്പാക്കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.

വിദഗ്‌ധരായവരുടെ അഭിപ്രായം ഇക്കാര്യത്തിൽ കണക്കിലെടുക്കേണ്ടതായിരുന്നു. ശനിയാഴ്‌ച പ്രവൃത്തി ദിവസമാക്കിയത് അധ്യാപകരെ ബാധിക്കുന്ന കാര്യമല്ലെന്ന വാദം അംഗീകരിക്കാൻ പറ്റില്ലെന്നും കോടതി പറഞ്ഞു.

Also Read: 'കാതിലെത്തും മധുരം', കൊടക്കാട് ഗവണ്‍മെന്‍റ് വെൽഫെയർ യു.പി സ്‌കൂളിലെ 'റേഡിയോ നെല്ലിക്ക സൂപ്പർ ഹിറ്റാണ്'...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.