കാസർകോട്: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഫെൻജൽ ചുഴലിക്കാറ്റ് കേരളത്തിലൂടെയും കടന്ന് പോകാൻ സാധ്യത. കണ്ണൂരിനും മംഗലാപുരത്തിനുമിടയിലൂടെ കടന്ന് പോകാനാണ് സാധ്യതയെന്ന് കേരള കാലാവസ്ഥ വിഭാഗം അറിയിച്ചു. കേരളത്തിലൂടെ കടന്നുപോകുന്ന ചുഴലിക്കാറ്റിന് ശക്തി കുറവായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കാറ്റിന് വേഗത കുറവാണെങ്കിലും ശക്തമായ മഴക്ക് സാധ്യത ഉണ്ടാകുമെന്നും ചുഴലിക്കാറ്റ് തീരം തൊട്ടാൽ മാത്രമേ ഇത് സംബന്ധിച്ച് വ്യക്തത വരികയുള്ളു എന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. നിലവിൽ പല ജില്ലകളിലും ഓറഞ്ച്, യെല്ലോ അലർട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ (ഡിസംബർ 1)ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഡിസംബർ 2 ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റ് ദുർബലമായി എറണാകുളം തീരത്തുകൂടെ കടന്ന് പോകുമെന്നായിരുന്നു സൂചന.
എന്നാൽ ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം അനുസരിച്ച് വടക്കൻ കേരളത്തിലൂടെ കടന്നുപോകാനാണ് സാധ്യത. ഇതുസംബന്ധിച്ച് വരും മണിക്കൂറുകളില്‍ കൂടുതല്‍ വ്യക്തതയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
Tamil Nadu Braces Up As Cyclone Fengal Makes Landfall Today; Schools And Colleges Closed, Flights Cancelled#CycloneFengal #TamilnaduNews #WeatherUpdatehttps://t.co/0s5m2wjEtm
— ETV Bharat (@ETVBharatEng) November 30, 2024
ഇന്ന് വൈകിട്ടോടെ (നവംബർ 30) കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ പുതുച്ചേരിക്ക് സമീപം മണിക്കൂറിൽ പരമാവധി 90 കിലോമീറ്റർ വരെ വേഗതയിൽ ചുഴലിക്കാറ്റ് കര തൊട്ടേക്കും എന്നാണ് മുന്നറിയിപ്പ്. ഇതിൻ്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ചെന്നൈയിൽ മഴ കനക്കുക്കുകയാണ്.
കേരളത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ട് |
ഓറഞ്ച് അലര്‍ട്ട്
01/12/2024: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
02/12/2024: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
യെല്ലോ അലർട്ട്
30/11/2024: ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം
01/12/2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർകോട്
02/12/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ
03/12/2024: കോഴിക്കോട്, കണ്ണൂർ, കാസർകോട്
Also read: അതി തീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി: ശക്‌തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്