എറണാകുളം: നടനും എംഎൽഎയുമായ മുകേഷ് ഉൾപ്പടെ ഏഴുപേർക്കെതിരെ ഉന്നയിച്ച പരാതി പിൻവലിക്കാനൊരുങ്ങി നടി. പരാതി പിൻവലിക്കുന്നതായി പ്രത്യേക അന്വേഷണ സംഘത്തെ അറിയിക്കുമെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. മുകേഷിനെ കൂടാതെ ഇടവേള ബാബു, ജയസൂര്യ, മണിയൻ പിള്ള രാജു എന്നിവർക്കെതിരെയും നടി പരാതി നൽകിയിരുന്നു.
എന്നാൽ സർക്കാറിൻ്റെ ഭാഗത്ത് നിന്ന് ആവശ്യമായ പിന്തുണ ലഭിച്ചില്ലന്നാണ് ആരോപണം. സമൂഹത്തിൻ്റെ നന്മയ്ക്കു വേണ്ടിയാണ് പരാതിയുമായി മുന്നോട്ടുവന്നത്. തൻ്റെ ലക്ഷ്യം ഇനിയും സിനിമാ രംഗത്തുള്ളവർ പെൺകുട്ടികളോട് അഡ്‌ജസ്റ്റ്‌മെൻ്റ് ചോദിക്കരുതെന്നാണ്. തനിക്കെതിരെയുള്ള വ്യാജ പോക്സോ കേസ് തെളിയിക്കാൻ സര്‍ക്കാരിന് കഴിഞ്ഞില്ല.
ഒരു മീഡിയ പോലും മുൻപോട്ടു വന്ന് തനിക്ക് സപ്പോർട്ട് ചെയ്‌തിട്ടില്ല. അതുകൊണ്ട് എല്ലാം കേസുകളും താൻ പിൻവലിക്കുകയാണന്നും ആലുവയിലെ പരാതിക്കാരിയായ നടി പറഞ്ഞു. തനിക്കെതിരായ പോക്സോ കേസ് കള്ളക്കേസാണെന്നറിഞ്ഞിട്ടും ആ സ്‌ത്രീക്കെതിരെയും അവളുടെ പുറകിലുള്ളവരെയും പിടിക്കാനും പൊലീസ് ശ്രമിക്കുന്നില്ല. അതുകൊണ്ടാണ് താൻ എല്ലാത്തിൽ നിന്നും സ്വയം പിന്മാറുന്നതെന്നും നടി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം രഹസ്യ മൊഴി രേഖപ്പെടുത്തുകയും, ആരോപണ വിധേയരെ ചോദ്യം ചെയ്യുകയും ചെയ്‌ത സാഹചര്യത്തില്‍ ക്രിമിനൽ പരാതിക്കേസിൽ നിന്നും ഏളുപ്പത്തിൽ പിന്മാറാൻ കഴിയില്ല. എന്നാൽ കേസിനെ ദുർബലപ്പെടുത്താൻ നടിയുടെ നീക്കം കാരണമാകും. നടൻ മുകേഷ് ഉൾപ്പടെയുള്ളവരെ ബലാത്സംഗ കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തത് നടിയുടെ പരാതിയിലായിരുന്നു. എന്നാൽ ആരോപണ വിധേയർക്കെല്ലാം കോടതി നേരത്തെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
Read More: വിവാദങ്ങള്‍ക്കിടെ നയന്‍താരയും ധനുഷും ഒരേ ചടങ്ങില്‍; മുഖംതിരിച്ച് താരങ്ങള്‍