ETV Bharat / state

സംസ്ഥാനത്ത് ഇന്നും അതിശക്ത മഴയ്ക്ക് സാധ്യത; മണ്ണിടിച്ചിലിന് സാധ്യതയെന്നും മുന്നറിയിപ്പ് - Heavy rain expecting in Kerala - HEAVY RAIN EXPECTING IN KERALA

സംസ്ഥാനത്ത് ഇന്നും അതിശക്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

HEAVY RAIN KERALA  KERALA WEATHER UPDATE  കേരളം അതിശക്ത മഴ  കേരളം മഴ മുന്നറിയിപ്പ്
Heavy rain expecting in Kerala (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 14, 2024, 7:23 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചത്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിനോ വെള്ളപ്പൊക്കത്തിനോ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള സാധ്യതയുമുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണം. പ്രധാന റോഡുകളില്‍ വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം. അതിനാല്‍ ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. മരങ്ങൾ കടപുഴകി വീണ് വൈദ്യുതി തടസമോ അപകടമോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണം. വീടുകൾക്കും കുടിലുകൾക്കും ഭാഗികമായ കേടുപാടുകൾക്ക് സാധ്യതയുള്ളതിനാല്‍ സുരക്ഷിതയിടത്തേക്ക് മാറിത്താമസിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read : ഇനി തിരയെ ഭയക്കേണ്ട; കടലിലും കായലിലും അകപ്പെടുന്നവർക്ക് രക്ഷാഉപകരണം തയ്യാറാക്കി പുരോഹിതന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.