ETV Bharat / state

തദ്ദേശ വാര്‍ഡ് പുനര്‍വിഭജന ഓര്‍ഡിനന്‍സ് മടക്കി ഗവര്‍ണര്‍ ; വെട്ടിലായി സർക്കാർ - local ward delimitation ordinances - LOCAL WARD DELIMITATION ORDINANCES

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഓർഡിനൻസുകൾക്ക് അംഗീകാരം നൽകാനാവില്ലെന്ന് ഗവർണർ

GOVERNOR ARIF MOHAMMED KHAN  GOVERNOR SENDS BACK ORDINANCES  തദ്ദേശവാര്‍ഡ് പുനര്‍വിഭജനം  GOVERNOR AGAINST KERALA GOVERNMENT
Governor Arif Mohammed Khan (Source: ETV Bharat Network)
author img

By ETV Bharat Kerala Team

Published : May 22, 2024, 10:49 AM IST

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെ അതിർത്തി പുനർനിർണയിക്കാനും വാർഡുകളുടെ എണ്ണം വർധിപ്പിക്കാനുമുള്ള ഓർഡിനൻസുകൾ മടക്കിയയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഓർഡിനൻസുകൾക്ക് അംഗീകാരം നൽകാനാവില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അനുമതി ആവശ്യമാണെന്നും രാജ്ഭവൻ വ്യക്തമാക്കി.

വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് വാർഡ് വിഭജനം നടത്താൻ ഉദ്ദേശിച്ചാണ് സർക്കാർ പ്രത്യേക മന്ത്രിസഭായോഗം ചേർന്ന് ഓർഡിനൻസ് ഗവർണർക്ക് അയച്ചത്. ഓർഡിനൻസ് മടക്കി അയച്ചതോടെ സർക്കാര്‍ വെട്ടിലായിരിക്കുകയാണ്.

നിയമസഭ സമ്മേളനം ജൂൺ 10ന് വിളിച്ചുചേർക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സഭ ചേർന്നാൽ ഓർഡിനൻസിന് പ്രസക്തിയുണ്ടാകില്ല. പിന്നെ ബിൽ കൊണ്ടുവരാൻ സർക്കാർ നിർബന്ധിതരാവും.

രണ്ട് ഓർഡിനൻസുകൾ 1994ലെ കേരള പഞ്ചായത്തീരാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതിനാണ്. ഇതനുസരിച്ച് ഓരോ തദ്ദേശ സ്ഥാപനത്തിലും 2011ലെ ജനസംഖ്യാനുപാതികമായി വാർഡുകളും അതിർത്തികളും പുനർനിർണയിക്കും. 2021ൽ സെൻസസ് നടക്കാത്തതിനാലാണ് 2011ലെ ജനസംഖ്യ അടിസ്ഥാനമാക്കുന്നത്.

ALSO READ: ഗവർണ്ണർക്ക് തിരിച്ചടി; സെനറ്റിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്‌ത നടപടി ഹൈക്കോടതി റദ്ദാക്കി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.