തിരുവനന്തപുരം : മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രിയുടെ മറുപടി തള്ളി ഗവർണർ. പിആർ ഏജൻസിയാണ് അഭിമുഖം ഒരുക്കിയതെന്ന് പത്രം പറയുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി നിഷേധിക്കുന്നു, ആരെയാണ് വിശ്വസിക്കേണ്ടതെന്നും ഗവർണർ എന്തുകൊണ്ട് പത്രത്തിനെതിരെ മുഖ്യമന്ത്രി നിയമനടപടി സ്വീകരിക്കുന്നില്ലെന്നും ചോദിച്ച ഗവർണർ മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ടെന്നും ആരോപിച്ചു.
വിശ്വാസ്യത ഇല്ലാത്തയാളെ എങ്ങനെ വിശ്വസിക്കുമെന്നും അദ്ദേഹം ചോദിച്ചു. നാട്ടിലെ ദേശവിരുദ്ധ പ്രവർത്തനം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പറയുന്നു. എങ്കിൽ അത് ഗവർണറെ അറിയിക്കണ്ടേ? ഇരുട്ടിൽ നിർത്തുകയല്ല വേണ്ടത്. സ്വർണക്കടത്തിലെ പണം എങ്ങോട്ട് പോകുന്നുവെന്ന് അറിയണം. അത് ചോദിച്ചപ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന മറുപടി തന്നു. എല്ലാ രാഷ്ട്രപതിക്ക് റിപ്പോർട്ട് ചെയ്യും, ഗവർണറുടെ അധികാരം ഉടനറിയുമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
നേരത്തെ ഗവര്‍ണര്‍ അയച്ച കത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു. ഗവർണറുടെ കത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. തനിക്ക് ഒളിക്കാൻ എന്തോ ഉണ്ടെന്ന ഗവർണറുടെ പരാമർശം അടിസ്ഥാന രഹിതമാണ് എന്നും കത്തിൽ പറഞ്ഞു. താൻ ദേശവിരുദ്ധ പരാമർശം നടത്തിയിട്ടില്ല എന്നും സ്വർണക്കടത്ത് തടയേണ്ടത്, സംസ്ഥാനം അല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗവർണർ വളച്ചൊടിച്ച കാര്യങ്ങളാണ് മനസിലാക്കിയിട്ടുള്ളത് എന്ന് ചൂണ്ടിക്കാട്ടി. സ്വർണക്കടത്ത് തടയാൻ ഗവർണർ ആണ് കേന്ദ്രത്തോടാണ് പറയേണ്ടതെന്നും കത്തിൽ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്നലെയായിരുന്നു സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരനോടും ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിനോടും നേരിട്ട് എത്തണമെന്നും വിവരങ്ങൾ കൈമാറണമെന്നും ഗവർണർ ആവശ്യപ്പെട്ടത്. ഇതിന് തയാറല്ലെന്ന് സർക്കാർ അറിയിച്ചതോടെ ഗവർണർ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എന്തോ ഒളിച്ചുവയ്‌ക്കുന്നുവെന്നാണ് കത്തിലുണ്ടായിരുന്നത്.