കോഴിക്കോട് : തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോളനികളിൽ വിതരണം ചെയ്യാൻ എത്തിച്ച സാധനങ്ങൾ പൊലീസ് പിടികൂടി. തിരുവമ്പാടി പൊന്നാങ്കയം തറപ്പേൽ പാലത്തിന് സമീപം കണ്ടെയ്‌നർ ലോറിയിൽ കൊണ്ടുവന്ന സാധനങ്ങൾ ചെറിയ വാഹനത്തിലേക്ക് മാറ്റുന്നതിനിടയിലാണ് സംഭവം. നാട്ടുകാർക്ക് സംശയം തോന്നി ഇടപെട്ടതോടെ വാഹനത്തിലെ സാധനങ്ങൾ കാനാട്ട് ലാൽ എന്ന വ്യക്തിയുടെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.
നാട്ടുകാരുടെ പരാതിയെ തുടർന്ന് തെരഞ്ഞെടുപ്പ് സ്ക്വാഡും പൊലീസും വീട്ടിലെത്തി പരിശോധന നടത്തി. കാർഡ്ബോർഡ് പെട്ടിയിലുള്ളത് വസ്ത്രങ്ങൾ ഉൾപ്പെടെയാണെന്ന് പൊലീസ് അറിയിച്ചു.