കോഴിക്കോട് : ഇരുവഞ്ഞി പുഴയുടെ ഉത്ഭവ സ്ഥാനമായ വെള്ളരിമലയിൽ മലവെള്ളപ്പാച്ചിൽ. കനത്ത മഴ പെയ്‌തതിനെ തുടർന്ന് ഇന്നലെ സന്ധ്യയോടെയാണ് പെട്ടെന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. മുത്തപ്പൻ പുഴ ആനക്കാംപൊയിൽ ഭാഗങ്ങളിലാണ് മലവെള്ളപ്പാച്ചിൽ അനുഭവപ്പെട്ടത്. അർദ്ധരാത്രിയോടെ മലവെള്ളപ്പാച്ചിലിന് ശമനം ഉണ്ടായി. തുടർന്ന് ഇരുവഞ്ഞിപ്പുഴയിലും ചാലിയാറിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ എല്ലാം വെള്ളം കയറിത്തുടങ്ങി. മലവെള്ളപ്പാച്ചിലിൽ ആർക്കും അപകടങ്ങളോ മറ്റ് നാശനഷ്‌ടങ്ങളോ ഉണ്ടായിട്ടില്ല.
മഴയില്‍ മുങ്ങി തലസ്ഥാന നഗരി ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തില്‍ : ശക്തമായ മഴയിൽ തിരുവനന്തപുരം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്. മുക്കോലയ്ക്കല്‍ ഭാഗത്ത് വീടുകളിൽ വെള്ളം കയറി. നഗരത്തിലെ സ്‌മാർട്ട് റോഡ് നിർമാണം നടക്കുന്ന റോഡുകളിൽ രൂപപ്പെട്ടിരിക്കുന്ന കുഴികളിലും വെള്ളം കയറി.
അട്ടക്കുളങ്ങരയിൽ പല വീടുകളിലും വെള്ളം കയറി. ചാല മാർക്കറ്റ് പരിസരങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. തമ്പാനൂരും എസ്‌എസ് കോവിൽ റോഡ് പരിസരവുമെല്ലാം വെള്ളക്കെട്ടിലായി. കഴക്കൂട്ടം - കാരോട് ദേശീയപാതയിൽ ഈഞ്ചയ്ക്കലിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
ALSO READ : പ്രളയത്തിന് സാധ്യതയില്ല; മഴക്കെടുതികളെ നേരിടാൻ സംസ്ഥാനം സജ്ജം: മന്ത്രി കെ രാജൻ