ഇടുക്കി : ഇടുക്കിയിലെ ആനയിറങ്കല്‍ നിവാസികള്‍ക്ക് ഇത് ചാകരക്കാലം. അണക്കെട്ടിലെ വെള്ളം കുറഞ്ഞതോടെ മീന്‍ പിടിയ്ക്കുന്നതിനായി ഡാമിലേയ്ക്ക് നാട്ടുകാരുടെ ഒഴുക്കാണ്. എല്ലാവർക്കും ആവശ്യത്തിന് ശേഖരിയ്ക്കാനുള്ള മത്സ്യ സമ്പത്തും ഇവിടെ ഉണ്ട്.
പൊന്‍മുടി ഡാമിലെ വെള്ളം ക്രമപ്പെടുത്താനായി വേനല്‍കാലത്താണ് ആനയിറങ്കല്‍ ജലാശയം തുറന്ന് വിടുക. ജലാശയത്തിലെ വെള്ളം ഏകദേശം പൂര്‍ണമായും പന്നിയാര്‍ പുഴയിലൂടെ ഒഴുക്കും. വെള്ളം താഴുന്നതോടെ നാട്ടുകാര്‍ക്ക് ചാകരക്കാലമാണ്. ചൂണ്ടയിട്ടും വല വീശിയും മീന്‍ പിടിയ്ക്കുന്നതിനായി നിരവധി ആളുകളാണ് ദിവസേന ഇവിടെ എത്തുന്നത്.
മേഖലയിലെ ഗോത്ര ജനതയുടെ വേനല്‍ക്കാലത്തെ പ്രധാന വരുമാന മാര്‍ഗം കൂടിയാണ് മീന്‍പിടുത്തം. കട്‌ല, രോഹു, ഗോള്‍ഡ് ഫിഷ് തുടങ്ങിയ ശുദ്ധജല മത്സ്യങ്ങള്‍ ആനയിറങ്കലില്‍ ഉണ്ട്. ഫിഷറീസ് വകുപ്പ് കൃത്യമായ ഇടവേളകളില്‍ അണക്കെട്ടില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിയ്ക്കാറുണ്ട്.
Also Read: 'പുഴയില്‍ വിഷം കലക്കി മീൻ പിടിക്കുന്നു'; ഇടുക്കിയിൽ അതിഥി തൊഴിലാളികൾക്കെതിരെ നാട്ടുകാർ