ETV Bharat / state

വനിതകള്‍ പിന്നിലല്ല, ഇനി മുന്നിലിരിക്കും: കനവ് പദ്ധതിയുടെ ആദ്യ ഡ്രൈവിങ്ങ് ടെസ്‌റ്റ് പൂര്‍ത്തിയായി

കനവ് പദ്ധതിയുടെ ആദ്യ ബാച്ചിലെ 12 പേരുടെ ഇരുചക്ര വാഹനങ്ങളിലേക്കുള്ള ഡ്രൈവിങ്ങ് ടെസ്‌റ്റ് പൂർത്തിയായി. മറ്റ് ബാച്ചിലുള്ളവരുടെ ടെസ്‌റ്റ് ഏപ്രിലോടെ പൂർത്തിയാകും.

Kanav Project  Kanav Project free driving training  Kanav Project driving test  Woman empowerment
First Batch Of The Kanav Project Completed Two Wheeler Driving Test
author img

By ETV Bharat Kerala Team

Published : Mar 18, 2024, 9:38 PM IST

കനവ് പദ്ധതിയുടെ ആദ്യ ബാച്ചിന്‍റെ ഇരുചക്ര വാഹന ഡ്രൈവിംഗ് ടെസ്റ്റ് പൂര്‍ത്തിയായി

ഇടുക്കി: കനവ് പദ്ധതിയുടെ ആദ്യ ബാച്ചിന്‍റെ ഇരുചക്ര വാഹനങ്ങളിലേക്കുള്ള ഡ്രൈവിങ്ങ് ടെസ്‌റ്റ് പൂര്‍ത്തിയായി. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി മറയൂര്‍ പഞ്ചായത്തിലെ 24 ഗോത്രവര്‍ഗ കുടികളിലെ വനിതകള്‍ക്കു വേണ്ടി മോട്ടോര്‍ വാഹന വകുപ്പും മറയൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായാണ് കനവ് പദ്ധതി നടപ്പാക്കുന്നത്.

ആകെ 43 വനിതകളാണ് കനവ് പദ്ധതിയുടെ ഭാഗമാകുന്നത്. ഇതിൽ ആദ്യ ബാച്ചിന്‍റെ ഡ്രൈവിങ്ങ് ടെസ്‌റ്റാണ് പൂര്‍ത്തിയായത്. ആദ്യ ബാച്ചിലെ 12 പേര്‍ക്ക് വേണ്ടി മറയൂര്‍ ജെയ്‌മാതാ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തിയ ഡ്രൈവിങ്ങ് ടെസ്‌റ്റില്‍ 10 പേര്‍ വിജയിച്ചു.

Also read: ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ട്: 32 വാഹനങ്ങൾ പിടിച്ചെടുത്തു, 26 പേരുടെ ലൈസൻസ് റദ്ദാക്കും

ഫീസിനത്തില്‍ അടക്കേണ്ട തുക സ്‌പോണ്‍സര്‍ഷിപ്പ് വഴി കണ്ടെത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. സിലബസ് അനുസരിച്ചുള്ള ശാസ്ത്രീയ പഠനത്തിനായി മറയൂരില്‍ തന്നെ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. മലയാളത്തിലും, ആവശ്യപ്പെട്ടവര്‍ക്ക് തമിഴിലും ലേണേഴ്‌സ് പഠന സൗകര്യങ്ങള്‍ ഒരുക്കി നല്‍കി. മോട്ടോര്‍ വാഹന നിയമം, റോഡ് റെഗുലേഷന്‍ എന്നിവയിലും പരിശീലനം നല്‍കി. ബാക്കി ബാച്ചുകളിലുള്ള പഠിതാക്കള്‍ക്ക് ഏപ്രിലില്‍ ടെസ്‌റ്റ് നടക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.