ETV Bharat / state

മരം മുറിക്കുന്നതിനിടെ ദേഹാസ്വസ്ഥ്യം; മരം മുറിക്കാരന് രക്ഷകരായി മുക്കം അഗ്നിരക്ഷാസേന - RESCUES YOUTH STUCK IN TREE

പരിസരത്തുണ്ടായിരുന്നവർ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ മുക്കം അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയുമായിരുന്നു.

MUKKAM FIRE FORCE  മരത്തിൽ കുടുങ്ങി യുവാവ്  YOUTH STUCK IN TREE KOZHIKODE  Mukkam Fire force rescues youth
Mukkam Fire force rescues youth stuck in tree. (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 13, 2024, 8:29 AM IST

കോഴിക്കോട് : മരത്തിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി മുക്കം അഗ്നിരക്ഷാസേന. മരം മുറിക്കാരനായ ഈസ്റ്റ് മലയമ്മ സ്വദേശി ബഷീറിനെയാണ് രക്ഷപ്പെടുത്തിയത്. ദേഹത്തേക്ക് മരക്കൊമ്പ് വീണതിനെത്തുടർന്ന് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും മരത്തിൽ കുടുങ്ങുകയും ആയിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ചാത്തമംഗലം പുള്ളാവൂരിൽ മുണ്ടക്ക പറമ്പത്ത് സദാശിവൻ്റെ വീട്ടിലെ മരം മുറിക്കുന്നതിതിനിടെയാണ് സംഭവം. മരം മുറിച്ച് കൊണ്ടിരിക്കവേ മരക്കൊമ്പ് ദേഹത്ത് വീണു. പിന്നീട് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും മരത്തിൽ കുടുങ്ങുകയുമായിരുന്നു.

മരത്തിൽ കുടുങ്ങിയ യുവാവിനെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയപ്പോൾ. (ETV Bharat)

തുടർന്ന് പരിസരത്തുണ്ടായിരുന്നവർ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ മുക്കം അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ ഫയർ ഓഫിസർമാരായ എഎസ് പ്രദീപ്, സനീഷ് പി ചെറിയാൻ, കെ അഭിനേഷ് എന്നിവരുടെ നേതൃത്വത്തിൽ മുപ്പത് അടിയോളം വരുന്ന മരത്തിൽ കയറി.

ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ യുവാവിനെ സുരക്ഷിതമായി താഴെ ഇറക്കി. രക്ഷാപ്രവർത്തനത്തിന് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ ജോയ് എബ്രഹാം, അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ ഗ്രേഡ് പി അബ്‌ദുൽ ഷുക്കൂർ, ഫയർ ഓഫിസർമാരായ വൈ പി ഷറഫുദ്ദീൻ, പി നിയാസ്, കെ എസ് ശരത്, വി സുനിൽകുമാർ, ജിതിൻ, ജെ അജിൻ, രാധാകൃഷ്‌ണൻ എന്നിവർ നേതൃത്വം നൽകി.

Also Read: കരിമ്പ് ജ്യൂസ് യന്ത്രത്തിൽ കൈ കുടുങ്ങി; രക്ഷകരായി മുക്കം അഗ്നി രക്ഷാസേന, വീഡിയോ കാണാം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.