ETV Bharat / state

മുംബൈയിലെ ബിജെപി സംസ്ഥാന ഓഫീസിൽ തീപിടിത്തം - fire broke out at BJP state office

ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായത് എന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുതി വെച്ചിരുന്ന സാമഗ്രികൾ നശിച്ചിരിക്കാന്‍ സാധ്യത.

MUMBAI BJP OFFICE FIRE  BJP OFFICE  ബിജെപി ഓഫീസിൽ തീപിടിത്തം  മുംബൈ ബിജെപി
fire broke out at BJP state office in Mumbai, No casualties
author img

By ETV Bharat Kerala Team

Published : Apr 21, 2024, 8:10 PM IST

മുംബൈ: മഹാരാഷ്ട്ര ബിജെപിയുടെ മുംബൈയിലെ സംസ്ഥാന ഓഫീസിൽ തീപിടിത്തം. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആളപായമില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുതി വെച്ചിരുന്ന സാമഗ്രികൾ നശിക്കാന്‍ സാധ്യതയുണ്ട്.

മുംബൈ നരിമാൻ പോയിൻ്റിലുള്ള സംസ്ഥാന ഓഫീസിന്‍റെ പിൻഭാഗത്താണ് തീ പടര്‍ന്നത്. അറ്റകുറ്റപ്പണികൾ നടക്കുന്ന ഓഫീസില്‍ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായത് എന്നാണ് റിപ്പോർട്ട്.

നിയമസഭ സ്‌പീക്കർ രാഹുൽ നർവേക്കറും എംഎൽഎ പ്രസാദ് ലാഡും ഓഫീസ് സന്ദര്‍ശിച്ചു. തീപിടിത്തം ഉണ്ടായപ്പോള്‍ 100 പേരോളം ഓഫീസിലുണ്ടായിരുന്നു എന്നാണ് നേതാക്കള്‍ അറിയിച്ചത്. ഇവരെ ഉടൻ പുറത്തെത്തിച്ചിരുന്നു. തീ പടര്‍ന്നതിനെ തുടര്‍ന്ന് പരിസരത്ത് പുക ഉയര്‍ന്നിരുന്നു. നിലവിൽ പുക ശമിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.

Also Read : മൊറാദാബാദിലെ ബിജെപി സ്ഥാനാര്‍ഥി മരിച്ചു; മരണം തെരഞ്ഞെടുപ്പിന്‍റെ പിറ്റേദിവസം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.