ETV Bharat / state

യുഡിഎഫ് കോട്ടയം ജില്ല ചെയർമാനായി ഇ ജെ അഗസ്‌റ്റി - UDF Kottayam district chairman - UDF KOTTAYAM DISTRICT CHAIRMAN

സജി മഞ്ഞകടമ്പൻ്റെ രാജി തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

EJ AUGUSTHY UDF KOTTAYAM CHAIRMAN  ഇ ജെ അഗസ്റ്റി  THIRUVANCHOOR RADHAKRISHNAN  CONGRESS PARTY KERALA
EJ Augusthy
author img

By ETV Bharat Kerala Team

Published : Apr 7, 2024, 8:28 PM IST

തിരുവഞ്ചൂർ രാധാകൃഷ്‌ണൻ മാധ്യമങ്ങളോട്

കോട്ടയം: യുഡിഎഫ് കോട്ടയം ജില്ല ചെയർമാനായി ഇ ജെ അഗസ്‌റ്റിയെ തെരഞ്ഞെടുത്തു. കോട്ടയം ഡിസിസിയിൽ ചേർന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം. പി ജെ ജോസഫാണ് അഗസ്‌റ്റിയുടെ പേര് നിർദേശിച്ചതെന്ന് കെപിസിസി അച്ചടക്ക സമതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ അറിയിച്ചു.

കേരള കോൺഗ്രസ് ജില്ല പ്രസിഡൻ്റും യുഡിഎഫ് ജില്ല ചെയർമാനുമായ സജി മഞ്ഞക്കടമ്പിൽ രാജിവെച്ചതിനെ തുടർന്നാണ് പുതിയ യുഡിഎഫ് ചെയർമാനെ തെരഞ്ഞെടുക്കേണ്ട സാഹചര്യമുണ്ടായത്. യുഡിഎഫ് അടിയന്തര യോഗം ചേർന്നാണ് ഇ ജെ അഗസ്‌റ്റിയെ പുതിയ ചെയർമാനായി തെരഞ്ഞെടുത്തത്.

അതേസമയം സജി മഞ്ഞകടമ്പൻ്റെ രാജി തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞു. യുദ്ധഭൂമിയിൽ നിന്ന് ഒരാൾ മാറി നിന്നാൽ ഒന്നും സംഭവിക്കില്ല, ഇപ്പോൾ ഉണ്ടായ പ്രശ്‌നം കേരള കോൺഗ്രസ്‌ തന്നെ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: പൊളിറ്റിക്കൽ ക്യാപ്‌റ്റന്‍റെ രാജി യുഡിഫിന്‍റെ പതനം; സജിയെ പുകഴ്ത്തി ജോസ് കെ മാണി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.