ETV Bharat / state

ഫെമ നിയമ ലംഘന കേസ്; ബിനീഷ് കോടിയേരിയെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു - ഫെമ ലംഘന കേസ്

ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യുന്നു. വിദേശനാണ്യ വിനിമയ നിയമമായ ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.

Fema violence case  ED questioning Bineesh Kodiyeri  ഫെമ ലംഘന കേസ്  ബിനീഷ് കോടിയേരി
Fema violence case: ED questioning Bineesh Kodiyeri
author img

By ETV Bharat Kerala Team

Published : Jan 24, 2024, 4:36 PM IST

എറണാകുളം: ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യുന്നു (ED questioning Bineesh Kodiyeri in Fema case). കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. വിദേശനാണ്യ വിനിമയ നിയമമായ ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.

രാവിലെ പതിനൊന്ന് മണിയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. ബിനീഷ് കോടിയേരിക്ക് പങ്കാളിത്തമുള്ള കമ്പനികളുമായി ബന്ധപ്പെട്ട ഇഡി (Enforcement Directorate) അന്വേഷണത്തിന്‍റെ ഭാഗമായാണ് ചോദ്യം ചെയ്യൽ എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞയാഴ്‌ച ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നുവെങ്കിലും ബിനിഷ് എത്തിയിരുന്നില്ല. തുടർന്നാണ് വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്യുന്നത്.

ചോദ്യം ചെയ്യൽ തുടർന്നു കൊണ്ടിരിക്കുകയാണ്. അഭിഭാഷകർക്ക് ഒപ്പമാണ് ബിനിഷ് ചോദ്യം ചെയ്യലിന് ഹാജരായത്. നേരത്തെ ബംഗളുരു ലഹരി കടത്തിനു പിന്നിലെ കള്ളപ്പണക്കേസിൽ ബിനാമിയെന്നാരോപിച്ച് ബിനീഷിനെ ഇഡി ചോദ്യം ചെയ്യുകയും പ്രതിചേർക്കുകയും ചെയ്‌തിരുന്നു.

എന്നാൽ പിന്നീട് കേസ് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. ഇതോടെയാണ് ബിനീഷ് ഒരു വർഷത്തിന് ശേഷം ജയിൽ മോചിതനായത് (Bineesh was released from prison).

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.