കോഴിക്കോട്: കക്കോടിക്ക് സമീപം പടിഞ്ഞാറ്റുമുറി പൂതങ്കരയിൽ മാരക ലഹരി മരുന്നായ എൽഎസ്‌ഡി സ്റ്റാമ്പുകളും എംഡിഎംഎയും പിടികൂടി. കോഴിക്കോട് സിറ്റി ഡാൻസാഫ് വിഭാഗവും ചേവായൂർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പൂതങ്കരയിലെ ഒരു വീട്ടിൽ നിന്ന് എംഡിഎംഎയും എൽഎസ്‌ഡി സ്റ്റാമ്പുകളും പിടിച്ചെടുത്തത്.
ഇന്ന് രാവിലെ17.48ഗ്രാം എംഡിഎംഐയുമായി പിടികൂടിയ പോലൂർ സ്വദേശി ഇർഷാദ് 24 നെ ചോദ്യം ചെയ്‌തപ്പോഴാണ് പൂതങ്കരയിൽ വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടക്കുന്ന വിവരം ലഭിച്ചത്. പൊലീസ് പരിശോധനയ്ക്ക് വീട്ടിൽ എത്തിയപ്പോൾ വീട്ടിൽ ഉണ്ടായിരുന്ന അഫ്‌നാസ്(25) ഓടി രക്ഷപ്പെട്ടു. തുടർന്ന് പൊലീസ് അഫ്‌നാസിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ വീട്ടിനകത്ത് സൂക്ഷിച്ച 110.7 5 ഗ്രാം എംഡിഎംഎയും 730 മില്ലിഗ്രാം തൂക്കം വരുന്ന 65 എൽഎസ്‌ഡി സ്റ്റാമ്പുകളും പിടിച്ചെടുത്തു. വിപണിയിൽ 10 ലക്ഷത്തോളം രൂപ വരുന്നതാണ് പിടിച്ചെടുത്ത എൽഎസ്‌ഡി സ്റ്റാമ്പുകൾ.
Also Read: മൂവർ സംഘം മയക്കുമരുന്നുമായി പിടിയിൽ; ഒരു കിലോ ഹാഷിഷ് ഓയിൽ പിടികൂടി - Three Arrested With Drugs
ടൂറിസ്റ്റ് ഗൈഡ് ആണെന്ന പേരിലാണ് നാട്ടിൽ അഫ്‌നാസ് അറിയപ്പെടുന്നത്. ഇത് മറയാക്കിയാണ് മയക്കുമരുന്നിന്‍റെ വിൽപ്പന നടത്തുന്നത്. ഓടി രക്ഷപ്പെട്ട അഫ്‌നാസിനു വേണ്ടിയുള്ള തെരച്ചിൽ പൊലീസും ഡാൻസാഫും ആരംഭിച്ചു.