ETV Bharat / state

ഗാർഹിക പീഡനത്തിൽ പരാതിപ്പെട്ടിട്ടും നടപടിയില്ല; സഹായം തേടി അലഞ്ഞത് 2 ദിവസം: പൊലീസിനെതിരെ ഗുരഗതര ആരോപണവുമായി യുവതി - domestic violence complaint - DOMESTIC VIOLENCE COMPLAINT

ഗാർഹിക പീഡന പരാതി സ്വീകരിക്കാൻ പൊലീസ് സംവിധാനങ്ങളുടെ സഹായം തേടി യുവതി അലഞ്ഞത് 2 ദിവസം. പരാതി നൽകിയിട്ടും കേസെടുക്കാൻ തയ്യാറായില്ലെന്നാണ് യുവതിയുടെ ആരോപണം.

WOMAN ALLEGED AGAINST POLICE  TRIVANDRUM DOMESTIC ABUSE COMPLAINT  ഗാർഹിക പീഡന പരാതി  DOMESTIC ABUSE CASE
Representative image (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 15, 2024, 7:28 AM IST

പൊലീസിനെതിരെ ഗുരഗതര ആരോപണവുമായി യുവതി (ETV Bharat)

തിരുവനന്തപുരം: ഗാർഹിക പീഡന പരാതിയിൽ പൊലീസ് കേസെടുക്കാൻ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് യുവതി. പരാതി സ്വീകരിക്കാൻ ജില്ലയിലെ വിവിധ പൊലീസ് സംവിധാനങ്ങളുടെ സഹായം തേടി യുവതി അലഞ്ഞത് 2 ദിവസം. ഭർത്താവിന്‍റെ മർദനത്തിൽ പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്നാണ് വെള്ളനാട് സ്വദേശിയായ യുവതിയുടെ ആരോപണം. തിരുവനന്തപുരം പേട്ടയിലാണ് സംഭവം.

ഇന്നലെ രാത്രി ഭർത്താവിന്‍റെ മർദനത്തെ തുടർന്ന് ആദ്യം അരുവിക്കര പൊലീസിലും പിന്നീട് കണ്ട്രോൾ റൂമിലും പേട്ട പൊലീസ് സ്‌റ്റേഷനിലും പരാതി അറിയിച്ചിട്ടും ഇതു വരെ കേസെടുത്തില്ലെന്നാണ് മർദനമേറ്റ യുവതിയുടെ ആരോപണം. അരുവിക്കര, അമ്പലത്തിൻ മുക്കിലാണ് മർദനമേറ്റ യുവതിയും ഭർത്താവും താമസം. ഇന്നലെ രാത്രി മദ്യലഹരിയിൽ ഇയാൾ ഭാര്യയെ മർദി ക്കുകയായിരുന്നു. എന്നാൽ വീട്ടിൽ നിന്ന് മാറിനിൽക്കാനാണ് പൊലീസ് യുവതിയോട് ആവശ്യപ്പെട്ടത്.

തുടർന്ന് ബന്ധുവീട്ടിലേക്ക് മാറി. പൊലീസ് കണ്ട്രോൾ റൂമിലും മർദ്ദന വിവരമറിയിച്ചു. പിന്നാലെ ഇന്ന് രാവിലെ പേട്ട പൊലീസ് സ്‌റ്റേഷനിൽ വീണ്ടും യുവതി പരാതിയുമായെത്തി. എന്നാൽ ഇതുവരെ പൊലീസ് കേസെടുത്തില്ലെന്ന് യുവതി ആരോപിക്കുന്നു. അതേ സമയം അതിക്രമം അരുവിക്കര സ്‌റ്റേഷൻ പരിധിയിലായതിനാൽ കേസെടുക്കാനാകില്ലെന്ന് പേട്ട എസ്എച്ച്ഒയുടെ മറുപടി

എന്നാൽ ഏത് സ്‌റ്റേഷനിൽ വേണമെങ്കിലും പരാതി സ്വീകരിക്കാമെന്നായിരുന്നു അരുവിക്കര എസ്എച്ച്ഒയുടെ പ്രതികരണം. അരുവിക്കര പൊലീസിൽ ആരും പരാതിയുമായി എത്തിയിട്ടില്ലെന്നും എസ്എച്ച്ഒ പറഞ്ഞു. പിന്നാലെ കമ്മിഷണർ ഓഫീസിൽ പരാതിയുമായി എത്തിയപ്പോൾ എസ് പി ഓഫീസിലേക്ക് പറഞ്ഞയക്കുകയും എസ് പി ഓഫീസിൽ പരാതി രജിസ്‌റ്റർ ചെയ്യുകയുമായിരുന്നെന്ന് യുവതി അറിയിച്ചു.

Also Read: വേങ്ങര ഗാർഹിക പീഡനക്കേസ്: അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി, ഇടപ്പെട്ട് ഹൈക്കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.