തിരുവനന്തപുരം: ചാലക്കുടി യാർഡിൽ മെഷിൻ വർക്കിനെ തുടർന്ന് നാളെ പുറപ്പെടേണ്ട മൂന്ന് ട്രെയിൻ സർവീസുകൾ പൂർണമായും എട്ട് ട്രെയിൻ സർവീസുകൾ ഭാഗീകമായും റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
പൂർണമായും റദ്ദാക്കിയ നാളത്തെ ട്രെയിനുകൾ:
1. നാളെ രാവിലെ 7.45 ന് പുറപ്പെടേണ്ട എറണാകുളം-കോട്ടയം പാസഞ്ചർ (ട്രെയിൻ നമ്പർ- 06453)
2. നാളെ വൈകീട്ട് 5.20 ന് പുറപ്പെടേണ്ട കോട്ടയം-എറണാകുളം പാസഞ്ചർ (ട്രെയിൻ നമ്പർ- 06434)
3. നാളെ പുലർച്ചെ 4.30 ന് പുറപ്പെടേണ്ട ഷൊർണൂർ-എറണാകുളം ജംഗ്ഷൻ മെമു (ട്രെയിൻ നമ്പർ- 06017)
ഭാഗികമായി റദ്ദാക്കിയ നാളത്തെ ട്രെയിനുകൾ:
1. ഗുരുവായൂർ-ചെന്നൈ എഗ്മൂർ എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ 16128)
നാളെ രാത്രി 11.15ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ ഏപ്രിൽ 06 ന് പുലർച്ചെ 1.20ന് എറണാകുളം ജംഗ്ഷനിൽ നിന്ന് യാത്ര ആരംഭിക്കും.
2. ഗുരുവായൂർ-തിരുവനന്തപുരം സെൻട്രൽ ഇൻ്റർസിറ്റി എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ 16341)
നാളെ പുലർച്ചെ 3.25ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ ഗുരുവായൂരിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി. നാളെ പുലർച്ചെ 5.20ന് എറണാകുളത്ത് നിന്ന് യാത്ര ആരംഭിക്കും.
3. എറണാകുളം-കാരയ്ക്കൽ എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ 16188)
നാളെ രാത്രി 10.25 ന് എറണാകുളത്ത് നിന്നും പുറെപ്പടേണ്ട ട്രെയിൻ ഏപ്രിൽ 6ന് പുലർച്ചെ 1.40 ന് പാലക്കാട് നിന്ന് യാത ആരംഭിക്കും.
4. ഗുരുവായൂർ - മധുര എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 16328)
ഗുരുവായൂരിൽ നിന്ന് നാളെ പുലർച്ചെ 5.50ന് യാത്ര ആരംഭിക്കുന്ന ട്രെയിൻ രാവിലെ 8ന് എറണാകുളത്ത് നിന്ന് യാത്ര ആരംഭിക്കും.
Also read: ജനശതാബ്‌ദി എക്‌സ്പ്രസിലെ ആക്രമണം: പ്രതികരണവുമായി ടിടിഇയും ദൃക്‌സാക്ഷികളും