കണ്ണൂര്‍: ഗൂഗിളില്‍ സെര്‍ച്ച് ചെയ്‌ത് ലഭിച്ച നമ്പറില്‍ ടാക്‌സി ബുക്ക് ചെയ്‌തയാള്‍ തട്ടിപ്പിന് ഇരയായി. കണ്ണൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരനായ രാജസ്ഥാന്‍ സ്വദേശിയാണ് തട്ടിപ്പിനിരയായത്. 48,054 രൂപയാണ് ഇയാളില്‍ നിന്നും തട്ടിയത്.
കഴിഞ്ഞ ദിവസമാണ് സംഭവം. ജോലിക്ക് ശേഷം വിമാനത്താവളത്തില്‍ നിന്നും മടങ്ങാനായാണ് ജീവനക്കാരന്‍ ടാക്‌സി വിളിച്ചത്. ടാക്‌സി നമ്പരില്ലാത്തത് കൊണ്ട് ഗൂഗിളില്‍ സെര്‍ച്ച് ചെയ്‌താണ് നമ്പര്‍ ശേഖരിച്ചത്. ഗൂഗിള്‍ സെര്‍ച്ചില്‍ നിന്നും ലഭിച്ച നമ്പറില്‍ ബന്ധപ്പെട്ട് പണം നല്‍കുന്നതിനായി ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ നല്‍കി. കോള്‍ സ്വീകരിച്ചവരാകട്ടെ ഒടിപി ലഭിക്കുന്നതിനായി ലിങ്ക് നല്‍കുകയും ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കുകയും ചെയ്‌തു (Cyber Crime In Kannur).
ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്‌തതിന് പിന്നാലെ രണ്ട് തവണയായാണ് പണം നഷ്‌ടപ്പെട്ടത്. സംഭവത്തിന് പിന്നാലെ തട്ടിപ്പിന് ഇരയായ രാജസ്ഥാന്‍ സ്വദേശി പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
മുന്നറിയിപ്പുമായി സൈബര്‍ ക്രൈം വിഭാഗം: ഗൂഗിളില്‍ സെര്‍ച്ച് ചെയ്‌ത് ലഭിക്കുന്ന മുഴുവന്‍ വിവരങ്ങളും ശരിയാവണമെന്നില്ലെന്ന് സൈബര്‍ ക്രൈം വിഭാഗം. സെര്‍ച്ച് ചെയ്‌ത് ലഭിക്കുന്ന വിവരങ്ങള്‍ യുആര്‍എല്ലില്‍ വെബ്‌സൈറ്റിന്‍റെ പേര് രണ്ട് തവണയെങ്കിലും പരിശോധിക്കുകയും വേണമെന്ന് സൈബര്‍ ക്രൈം വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. വെബ്‌സൈറ്റ് ഒറിജിനലാണോ അതോ കബളിപ്പിച്ചതാണോ എന്ന് എപ്പോഴും പരിശോധിക്കണം (Cyber Crime Department).
ഏതെങ്കിലും വ്യക്തിയുമായോ അജ്ഞാത നമ്പറിലേക്കോ ഒരിക്കലും പണം അയക്കരുത്. ഇത്തരത്തിലുള്ള ഒരു പ്രൊഫഷണല്‍ കമ്പനിയും രണ്ട് തവണ പണം ആവശ്യപ്പെടില്ല. ആദ്യം അവര്‍ തങ്ങളുടെ ചാര്‍ജ് വെളിപ്പെടുത്തുകയാണ് ചെയ്യുക. ഇത്തരം പരാതികളും അംഗികൃതമല്ലാത്ത ലോണ്‍ ആപ്പുകളും ഉപയോഗിച്ച് വായ്‌പ എടുത്തതിലൂടെ തട്ടിപ്പിന്ന് ഇരയായവര്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക വാട്‌സാപ്പ് നമ്പര്‍ നിലവിലുണ്ട്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 9497980900 എന്ന നമ്പറിലേക്ക് വിവരങ്ങള്‍ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയ്‌സ് എന്നിവയായി മാത്രമാണ് പരാതി നല്‍കാന്‍ കഴിയുക. ആവശ്യമുള്ള പക്ഷം പരാതിക്കാരെ പൊലീസ് തിരിച്ച് വിളിച്ച് വിവരങ്ങള്‍ ശേഖരിക്കും. സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള പോര്‍ട്ടല്‍ http:wwwcibercrime.gov.in ആണ്. 1930 എന്ന സൈബര്‍ ഹെല്‍പ്പ് ലൈന്‍ മുഖേനയും പരാതികള്‍ അറിയിക്കാമെന്നും സൈബര്‍ ക്രൈം വിഭാഗം പറയുന്നു.
Also Read: സൈബര്‍ തട്ടിപ്പുകളില്‍ വന്‍ വര്‍ധന; 2023ല്‍ തട്ടിപ്പിന് ഇരയായത് 23,753 പേര്‍, നഷ്‌ടമായത് 201 കോടി