ETV Bharat / state

പഴകുറ്റി മോഹനന്‍ നായര്‍ കൊലക്കേസ്: പ്രതികളെ വെറുതെ വിട്ടു, മാപ്പു സാക്ഷിയുടെ മൊഴി വിഫലം - Mohanan Murder Case Verdict

author img

By ETV Bharat Kerala Team

Published : Aug 19, 2024, 3:42 PM IST

സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ട് കോടതി. കേസിലെ മാപ്പ് സാക്ഷിയുടെ വെളിപ്പെടുത്തല്‍ വിഫലമായി. ജില്ല സെഷന്‍സ് കോടതിയുടേതാണ് തീരുമാനം.

MOHANAN NAIR MURDER CASE  ACQUITTED MOHANAN MURDER ACCUSED  പഴകുറ്റി മോഹനന്‍ നായര്‍ കൊലക്കേസ്  കൊലക്കേസ് പ്രതികളെ വെറുടെവിട്ടു
HIGH COURT OF KERALA (ETV Bharat)

തിരുവനന്തപുരം: സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ നെടുമങ്ങാട് സ്വദേശി മോഹനന്‍ നായരെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. പ്രതികളുടെ കൂട്ടാളിയായ മാപ്പു സാക്ഷിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍ വിഫലമായി. ആറാം അഡിഷണല്‍ ജില്ല സെഷന്‍സ് ജഡ്‌ജി കെ വിഷ്‌ണുവിന്‍റേതാണ് നിര്‍ണായക വിധി.

മുട്ടത്തറ ആര്യങ്കുഴി സ്വദേശി ഇറച്ചി ഷാജി എന്ന ഷാജഹാന്‍, ആനാട് ഇളവട്ടം ആകാശ് ഭവനില്‍ സീമ വില്‍ഫ്രഡ്, ബീമാപളളി മില്‍ക്ക് കോളനി സ്വദേശി മുഹമ്മദ് സുബൈര്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. ഇറച്ചി ഷാജിയുടെ അടുത്ത സുഹൃത്തും പ്രതികളുടെ ഗൂഢാലോചനയില്‍ പങ്കാളിയും കേസിലെ നാലാം പ്രതിയുമായിരുന്ന കമലേശ്വരം കൊഞ്ചിറവിള നൂര്‍ജി മന്‍സിലില്‍ സജു പിന്നീട് മാപ്പു സാക്ഷിയായി കോടതിയില്‍ പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയിരുന്നു.

കൊല്ലപ്പെട്ട മോഹനന്‍ നായരുടെ കൈയില്‍ നിന്നും പ്രതിയായ സീമ അഞ്ച് ലക്ഷം രൂപ വാങ്ങിയിരുന്നു. പണം തിരികെ ആവശ്യപ്പെട്ട മോഹനന്‍ നായരെ പ്രശ്‌ന പരിഹാരത്തിന് വിളിച്ച് കൊലപ്പെടുത്തുകയായിരുന്നു. മുഹമ്മദ് സുബൈറിന്‍റെ ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ട് പോയി വഴിയില്‍ വച്ച് നെഞ്ചില്‍ കത്തി കുത്തിയിറക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വഴിയില്‍ ഉപേക്ഷിച്ചെന്നായിരുന്നു പൊലീസ് കേസ്.

Also Read: 80കാരന്‍റെ മരണം അപകടമല്ല, പിന്നില്‍ 19 ലക്ഷം രൂപയുടെ ക്വട്ടേഷൻ; കൊലപാതകം ആസൂത്രണം ചെയ്‌ത ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.