ETV Bharat / state

വീട്ടുവളപ്പില്‍ നിന്ന്‌ മൂർഖനെയും 47 മൂർഖൻ കുഞ്ഞുങ്ങളെയും പിടികൂടി - baby cobras found

പാമ്പിൻ മുട്ട കണ്ടതിന് പിന്നാലെ നടത്തിയ പരിശോധനയില്‍ അധ്യാപികയുടെ വീട്ടുമുറ്റത്തു നിന്ന് പിടികൂടിയത് വലിയ മൂർഖനെയും 47 മൂർഖൻ കുഞ്ഞുങ്ങളെയും.

COBRA  FOREST DEPARTMENT RESCUE TEAM  BABY COBRAS  SNAKE
BABY COBRAS FOUND
author img

By ETV Bharat Kerala Team

Published : Mar 31, 2024, 10:28 PM IST

മൂർഖനെയും 47 മൂർഖൻ കുഞ്ഞുങ്ങളെയും പിടികൂടി

കോട്ടയം: തിരുവാതുക്കലിൽ അധ്യാപികയുടെ വീട്ടുമുറ്റത്തു നിന്നും വലിയ മൂർഖന്‍ പാമ്പിനെയും 47 മൂർഖൻ കുഞ്ഞുങ്ങളെയും പിടികൂടി. വനം വകുപ്പിന്‍റെ റസ്‌ക്യൂ സംഘമാണ് വീട്ടുമുറ്റത്ത് നിന്നും മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടിയത്. കോട്ടയം വേളൂർ കൃഷ്‌ണ ഗീതത്തിൽ രാധാകൃഷ്‌ണൻ നായരുടെ വീട്ടുമുറ്റത്ത്‌ നിന്നാണ് വനം വകുപ്പിന്‍റെ സർപ്പ സ്‌നേക് റസ്‌ക്യൂ ടീം പാമ്പിനെ പിടികൂടിയത്.

ഞായറാഴ്‌ച രാവിലെയാണ് വീട്ടുമുറ്റത്ത് പാമ്പിൻ മുട്ട കണ്ടതായി കാട്ടി വീട്ടുകാർ വിവരം സ്‌നേക് റസ്‌ക്യൂ ടീമിനെ വിവരം അറിയിച്ചത്. സംഘം സ്ഥലത്ത് എത്തി പാമ്പിനെ കണ്ട സ്ഥലം പരിശോധിച്ചു. തുടര്‍ന്നാണ് 47 പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടത്. ഇതോടെ സർപ്പ സ്‌നേക് റസ്‌ക്യൂ ടീം അംഗങ്ങളായ കെ എ അഭീഷ്, കെ എസ് പ്രശോഭ് എന്നിവർ ചേർന്ന് പാമ്പുകളെ കണ്ടെത്തി കൂട്ടിലാക്കുകയായിരുന്നു.

ALSO READ: പത്തി വിടര്‍ത്തി മൂര്‍ഖന്‍ പാമ്പുകള്‍ ചാക്കിലാക്കി വനപാലകര്‍; കോട്ടയത്ത് വീട്ടുവളപ്പില്‍ ഉഗ്രവിഷമുള്ള പാമ്പുകള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.