ETV Bharat / state

കേരളത്തിന്‍റെ തീരദേശ മേഖലയുടെ വികസനം; സംസ്ഥാന സർക്കാരിനൊപ്പമെന്ന് സിഎംഎഫ്‌ആർഐ - KERALA COASTAL REGION DEVELOPMENT

കെഎസ്‌സിഎഡിസി സമുദ്രമേഖലയിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ നടത്തിപ്പിന് സിഎംഎഫ്ആർഐ സാങ്കേതിക സഹായം നൽകും.

CMFRI ON COASTAL REGION DEVELOPMENT  തീരദേശ മേഖലയുടെ വികസനം  തീരദേശ മേഖല വികസന കോർപ്പറേഷൻ  LATEST NEWS IN MALAYALAM
CMFRI (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 9, 2024, 5:28 PM IST

എറണാകുളം: കേരളത്തിന്‍റെ തീരദേശ മേഖലയുടെ വികസനത്തിന് ഇനി കേന്ദ്രസമുദ്ര മത്സ്യ ഗവേഷണ സ്ഥാപനവും. അടിസ്ഥാന സൗകര്യമുൾപ്പെടെയുള്ള വികസനപദ്ധതികളിൽ സംസ്ഥാന സർക്കാരുമായി സിഎംഎഫ്‌ആർഐ സഹകരിക്കും. ഫിഷറീസ് വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന തീരദേശ മേഖല വികസന കോർപ്പറേഷനുമായി (കെഎസ്‌സിഎഡിസി) ഇത് സംബന്ധിച്ച് ധാരണയായി.

കെഎസ്‌സിഎഡിസി സമുദ്രമേഖലയിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ നടത്തിപ്പിന് ഇനി മുതൽ സിഎംഎഫ്ആർഐ സാങ്കേതിക സഹായം നൽകും. സിഎംഎഫ്ആർഐ ഡയറക്‌ടർ ഡോ ​ഗ്രിൻസൺ ജോർജും കെഎസ്‌സിഎഡിസി മാനേജിങ് ഡയറക്‌ടർ പിഐ ഷെയ്ഖ് പരീതും ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പുവച്ചു. കേരളത്തിന്‍റെ മത്സ്യബന്ധന മേഖലയിൽ വലിയ മുന്നേറ്റത്തിന് ഈ സഹകരണം ഇടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സിഎംഎഫ്ആർഐ സഹകരിക്കുന്ന പദ്ധതികൾ: ഹാച്ചറികൾ, സമുദ്ര അക്വേറിയങ്ങൾ, മറൈൻ പാർക്കുകൾ, കടലിലെ മത്സ്യകൃഷി കൂടുകൾ, കൃത്രിമ പാരുകൾ (ആർട്ടിഫിഷ്യൽ റീഫ്) തുടങ്ങിയ പദ്ധതികളുടെ ആസൂത്രണം, രൂപകൽപന, നിർമാണം എന്നിവയിൽ സംയുക്ത സഹകരണമാണ് ലക്ഷ്യമിടുന്നത്.

CMFRI ON COASTAL REGION DEVELOPMENT  തീരദേശ മേഖലയുടെ വികസനം  തീരദേശ മേഖല വികസന കോർപ്പറേഷൻ  LATEST NEWS IN MALAYALAM
CMFRI (ETV Bharat)

മത്സ്യബന്ധന രം​ഗത്ത് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, സമുദ്രസമ്പത്തിന്‍റെ ഫലപ്രദമായ വിനിയോഗം, സമുദ്ര ജൈവവൈവിധ്യ സംരക്ഷണം, സമുദ്ര ആവാസ വ്യവസ്ഥകളുടെ സംരക്ഷണവും പുനഃസ്ഥാപനവും പ്രോത്സാഹിപ്പിക്കൽ, കേരളത്തിലെ മത്സ്യബന്ധന മേഖലയുടെ വളർച്ച ത്വരിതപ്പെടുത്തൽ തുടങ്ങിയവയും ലക്ഷ്യമിടുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

സിഎംഎഫ്ആർഐ സഹകരണത്തിന്‍റെ പ്രധാന നേട്ടങ്ങൾ: സമുദ്ര മേഖലയിലെ വികസനപ്രവർത്തനങ്ങൾ സമുദ്രപരിസ്ഥിതിക്ക് ആഘാതമുണ്ടാക്കാതെയും ജൈവവൈവിധ്യ സംരക്ഷണം ഉറപ്പാക്കിയും രൂപകൽപന ചെയ്യാൻ സിഎംഎഫ്ആർഐയുടെ ശാസ്ത്രീയ അറിവുകൾ നിർണായകമാകുമെന്ന് ഡയറക്‌ടർ ഡോ. ​ഗ്രിൻസൺ ജോർജ് പറഞ്ഞു. തീരദേശവാസികൾക്ക് സുസ്ഥിരവരുമാന അവസരങ്ങൾ സൃഷ്‌ടിക്കുന്ന ജലകൃഷിരീതികളും സാധ്യമായ മറ്റ് പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പിലാക്കാനും സഹകരണം പ്രയോജനപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.

Also Read: അക്വേറിയത്തിലെത്തിക്കാം ഈ 'കടൽ സുന്ദരികളെ'; എണ്ണം പറഞ്ഞ ഗവേഷണ നേട്ടവുമായി CMFRI

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.