ETV Bharat / state

ഹൗസ് ബോട്ടുകൾക്ക് രജിസ്ട്രേഷൻ നൽകും ; മുഖ്യമന്ത്രി പിണറായി വിജയൻ - house boat registration

Do Not Allow Unauthorized Service Of House Boats : ഹൗസ് ബോട്ടുകൾക്ക് രജിസ്ട്രേഷൻ നൽകും, ബോട്ടുകൾക്ക് ക്ലാസിഫിക്കേഷൻ ഏർപ്പെടുത്തണം, അനധികൃതമായി സര്‍വ്വീസ് നടത്താന്‍ അനുവദിക്കരുത് എന്ന് മുഖ്യമന്ത്രി

cm pinarayi vijayan  പിണറായി വിജയൻ  house boat  house boat registration
ഹൗസ് ബോട്ടുകൾക്ക് രജിസ്ട്രേഷൻ നൽകും
author img

By ETV Bharat Kerala Team

Published : Jan 22, 2024, 5:26 PM IST

തിരുവനന്തപുരം: ഹൗസ് ബോട്ടുകൾക്ക് രജിസ്ട്രേഷൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Registration Will Be Provided For Houseboats). ആവശ്യമായ വ്യവസ്ഥകൾ പാലിച്ച് രജിസ്ട്രേഷൻ നൽകാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ ടൂറിസം മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറി തലത്തിൽ എത്ര ബോട്ടുകൾക്ക് രജിസ്ട്രേഷൻ കൊടുക്കാമെന്ന് തീരുമാനിക്കാം.

വ്യവസ്ഥകൾ പാലിച്ച് ശിക്കാര ബോട്ടുകൾക്ക് രജിസ്ട്രേഷൻ കൊടുക്കാം. ബോട്ടുകൾക്ക് ക്ലാസിഫിക്കേഷൻ ഏർപ്പെടുത്തണം. നിലവിൽ സർവീസ് നടത്തുന്നവയെ ക്രമവൽക്കരിക്കണം. അനധികൃതമായി ഹൗസ് ബോട്ടുകൾക്ക് സര്‍വ്വീസ് നടത്താന്‍ അനുവദിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതിന് പുറമെ ഹൗസ് ബോട്ടുകളിലെ മാലിന്യം തള്ളലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരമായി. സ്വീവേജ് ട്രീറ്റ് മെന്‍റ് പ്ലാന്‍റ് ( എസ്‌ടിപി) സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പിനെയും ടൂറിസം വകുപ്പിനെയും പങ്കെടുപ്പിച്ച് കളക്‌ടർമാർ ചർച്ച നടത്തണം. മാലിന്യ സംസ്ക്കരണ കേന്ദ്രങ്ങൾ അതത് സ്ഥലത്ത് തന്നെ ഉണ്ടാക്കുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടൂറിസ്‌റ്റുകൾക്ക് ഒരു തരത്തിലുള്ള വിഷമവും ഉണ്ടാക്കരുത്. നല്ല വേഷവും മാന്യമായ പെരുമാറ്റവും ഉറപ്പാക്കണം. ഹൗസ് ബോട്ട് ജീവനക്കാർക്ക് യൂണിഫോമും ഏർപ്പെടുത്തണം. കായലിൽ അടിഞ്ഞുകൂടുന്ന പോള ശാസ്ത്രീയമായി നീക്കാൻ നടപടിയെടുക്കണമെന്നും കായൽ ഡ്രഡ്‌ജിങ്ങുമായി ബന്ധപ്പെട്ട വിഷയം ജലസേചന വകുപ്പുമായി ചേർന്ന് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോ​ഗത്തിൽ മന്ത്രി വി.എൻ വാസവൻ, ടൂറിസം സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, മാരിടൈം ബോർഡ് ചെയർമാൻ എന്‍. എസ്. പിള്ള, ആലപ്പുഴ, കോട്ടയം ജില്ലാ കളക്‌ടർമാർ തുടങ്ങിയർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.