ETV Bharat / state

'നീറ്റ് പരീക്ഷ ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം, കേന്ദ്രം ഇടപെടാത്തത് ആശ്ചര്യജനകം': മുഖ്യമന്ത്രി - Pinarayi About NEET Exam

author img

By ETV Bharat Kerala Team

Published : Jun 18, 2024, 8:26 PM IST

നീറ്റ് പരീക്ഷ ക്രമക്കേടുകളെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ കേന്ദ്രം ഇടപെടണം. നീറ്റ് പരീക്ഷയില്‍ ഇത്തവണ ഗുരുതര വീഴ്‌ചകളുണ്ടായി. സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യം.

നീറ്റ് പരീക്ഷ 2024  CM ON NEET EXAM MALPRACTICE  നീറ്റ് പരീക്ഷ ക്രമക്കേട്  PINARAYI VIJAYAN
CM Pinarayi Vijayan (ETV Bharat)

തിരുവനന്തപുരം : നീറ്റ് പരീക്ഷ ക്രമക്കേട് സംബന്ധിച്ച് ഉയര്‍ന്നുവരുന്ന സംഭവവികാസങ്ങളില്‍ കേന്ദ്രം ഇനിയും ഇടപെടാന്‍ തയ്യാറാകാത്തത് അത്യന്തം ആശ്ചര്യജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരീക്ഷ ക്രമക്കേട് സംബന്ധിച്ച് ഒളിച്ചു കളി അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. സമഗ്രായ അന്വേഷണത്തിന് കേന്ദ്രം തയ്യാറാകുകയും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയ്ക്ക് പരിഹാരം കാണുകയും വേണമെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

മെഡിക്കല്‍ ബിരുദ കോഴ്‌സുകളിലേക്കുള്ള നീറ്റ്-യുജി പരീക്ഷ ക്രമക്കേടില്‍ കേന്ദ്ര സര്‍ക്കാരിനും നീറ്റ് പരീക്ഷയുടെ നടത്തിപ്പുകാരായ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്കും (എന്‍ടിഎ) സുപ്രീം കോടതി ഇന്ന് (ജൂണ്‍ 18) നോട്ടിസ് അയച്ചിരിക്കുകയാണ്. നീറ്റ് യുജി പരീക്ഷ ഫലത്തെപ്പറ്റി ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ രാജ്യത്തെ പ്രവേശന പരീക്ഷ സമ്പ്രദായത്തിന്‍റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരീക്ഷയുടെ നടത്തിപ്പില്‍ അട്ടിമറിയുണ്ടായത് അത്യന്തം ഗൗരവകരമായ വിഷയമാണെന്ന് തിരിച്ചറിഞ്ഞിട്ടും ഫലപ്രദമായ ഇടപെടലിന് കേന്ദ്ര സര്‍ക്കാര്‍ തയാറാകാത്തത് ആശ്ചര്യജനകമാണ്. നേരത്തെയുണ്ടായിരുന്ന സംസ്ഥാനതലത്തിലുള്ള മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ നിര്‍ത്തലാക്കി ദേശീയതലത്തില്‍ നീറ്റ് പരീക്ഷ കൊണ്ടുവന്നത് കേന്ദ്ര സര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാരുകള്‍ കുറ്റമറ്റ രീതിയിലായിരുന്നു മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്തിയത്.

ചോദ്യപേപ്പര്‍ ചോര്‍ച്ചയും ഗ്രേസ് മാര്‍ക്കും സംബന്ധിച്ച വിവാദവും ഉള്‍പ്പെടെ ഗുരുതരവീഴ്‌ചകളാണ് ഈ വര്‍ഷം നീറ്റ് പരീക്ഷയില്‍ പലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതുസംബന്ധിച്ച് തൃപ്‌തികരമായ വിശദീകരണം നല്‍കാനും വിദ്യാര്‍ഥികളുടെ ആശങ്കകള്‍ പരിഹരിക്കാനും കേന്ദ്ര സര്‍ക്കാരിനോ പരീക്ഷ നടത്തുന്ന ഏജന്‍സിക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല. രാജ്യത്തെ പ്രൊഫഷണല്‍ വിദ്യാര്‍ഥികളുടെ ഭാവി വച്ചു പന്താടുന്ന സമീപനമാണ് അധികാരികള്‍ തുടരുന്നതെന്നും സമഗ്രമായ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Also Read : 'നീറ്റ് പരീക്ഷയില്‍ വ്യാപക അഴിമതി, പ്രധാനമന്ത്രി തെറ്റുപറ്റിയെന്ന് അംഗീകരിക്കണം'; രൂക്ഷ വിമര്‍ശനവുമായി കപിൽ സിബൽ - KAPIL SIBAL CRITICIZED PM MODI

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.