കോഴിക്കോട് : മാവൂരിൽ ബസ് ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് രണ്ട് ബസ്സുകൾ പൊലീസ് പിടിച്ചെടുത്തു. അരീക്കോട് ഭാഗത്തേക്ക് പോകുന്ന നവാസ്കോ ബസിലെ ജീവനക്കാരും എക്‌സ്പ്രസ് ബസിലെ ജീവനക്കാരുമാണ് ഇന്നലെ മാവൂർ ബസ്റ്റാൻഡിൽ വച്ച് ഏറ്റുമുട്ടിയത്. ആക്രമണം നടത്തിയ അഞ്ച് ബസ് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇന്നലെ ഉച്ചയോടെയാണ് മാവൂർ ബസ് സ്റ്റാൻഡിൽ ബസുകൾ കുറുകെയിട്ട് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടിയത്. സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത് എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ദിവസങ്ങൾക്ക് മുമ്പ് ചെറുവാടിയിൽ വച്ച് ഇരു ബസുകളിലെയും ജീവനക്കാർ തമ്മില്‍ ഏറ്റുമുട്ടുകയും ഒരാൾക്ക് സാരമായി പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
അന്നും പൊലീസ് ഇവർക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വീണ്ടും മാവൂരിൽ വച്ച് ഏറ്റുമുട്ടലുണ്ടായത്. സമയക്രമത്തില്‍ കൃത്യത ഉറപ്പുവരുത്താൻ മാവൂർ ലൈനിൽ ബസ് ഓണേഴ്‌സിന്‍റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിലായി ഓരോ ജീവനക്കാരെ വീതം നിയമിച്ചിട്ടുണ്ട്. എന്നാൽ ഇതൊന്നും സമയത്തെ ചൊല്ലിയുള്ള ജീവനക്കാരുടെ ഏറ്റുമുട്ടലിന് പരിഹാരം കാണാന്‍ പര്യാപ്‌തമായിട്ടില്ലെന്നാണ് ആക്ഷേപം.
Also Read: 'ഒരു രൂപ പോലും എടുക്കില്ല, ഒപ്പം നിന്നാല്‍ കടം വീട്ടാന്‍ തയ്യാര്‍'; വായപക്കാരോട് ബൈജു രവീന്ദ്രന്‍