ETV Bharat / state

"ചെങ്കോട്ടയാണ് ഈ ചേലക്കര" ഭരണവിരുദ്ധ വികാരമില്ല... സീറ്റുറപ്പിച്ച് യുആര്‍ പ്രദീപ് ബഹുദൂരം മുന്നില്‍ - CHELAKKARA ELECTION RESULT

പാട്ടും പാടി പ്രചാരണം ആരംഭിച്ച രമ്യ ഹരിദാസ് ഏറെ ദൂരം പിന്നില്‍ നില്‍ക്കുന്ന കാഴ്‌ചയാണ് കാണുന്നത്. ഭരണ വിരുദ്ധവികാരം ഇല്ലെന്ന് മാത്രമാല്ല ചേലക്കകരക്കാര്‍ നെഞ്ചോട് ചേര്‍ത്തിരിക്കുകയാണ് യു ആര്‍ പ്രദീപിനെ.

CHELAKKARA ELECTION RESULT  ASSEMBLY ELECTION 2024  ചേലക്കരയില്‍ ചെങ്കൊടി  ചേലക്കര യുആര്‍ പ്രദീപ്
UR Pradheep (Etv Bharat)
author img

By

Published : Nov 23, 2024, 11:29 AM IST

തൃശൂര്‍(ചേലക്കര): ചേലക്കരയില്‍ വ്യക്തമായ ലീഡുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി യുആര്‍ പ്രദീപിന്‍റെ മുന്നേറ്റം. യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെക്കാൽ ബഹുദൂരം മുന്നിലാണ് പ്രദീപ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണക്കുകള്‍ പ്രകാരം 9281 വോട്ടിൻ്റെ ലീഡാണ് യു ആർ പ്രദീപിന് ഇതുവരെ ലഭിച്ചത്. വോട്ടെണ്ണൽ അഞ്ചാം റൗണ്ടിലേക്ക് കടക്കുമ്പോൾ ഇടത് സ്ഥാനാര്‍ഥി ആകെ 37063 വോട്ടുകള്‍ നേടി. ഇനി എത്ര ഭൂരിപക്ഷം നേടുമെന്ന് മാത്രമേ അറിയാൻ ബാക്കിയുള്ളൂ. ചേലക്കരയില്‍ ജയം ഉറപ്പിച്ചിരിക്കുകയാണ് എല്‍ഡിഎഫിൻ്റെ യുആര്‍ പ്രദീപ്. കെ രാധാകൃഷ്ണൻ രാജിവച്ച ഒഴിവിലേക്കാണ് എൽഡിഎഫ് സ്ഥാനാർഥിയായി യുആർ പ്രദീപ് ഇവിടേക്ക് എത്തിയത്. ചേലക്കര ഇടതുപക്ഷത്തിൻ്റെ കോട്ടയാണ് എന്ന് വീണ്ടും തെളിയിക്കുന്ന കാഴ്‌ചയാണ് ചേലക്കരയിൽ യു ആർ പ്രദീപിൻ്റെ ലീഡ് കാണിക്കുന്നത്.

അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ എല്‍ഡിഎഫിന് ഇത് വമ്പിച്ച മുന്നേറ്റമാണ് എന്ന് പറയാവുന്നതാണ്. അതേസമയം അട്ടിമറി വിജയം പ്രതീക്ഷിച്ച യുഡിഎഫ് പിന്നിലേക്ക് പോകുന്ന കഴ്‌ചയാണ് കാണാൻ സാധിക്കുന്നത്. കുറഞ്ഞത് 2500 വോട്ടിൻ്റെ ഭൂരിപക്ഷത്തില്‍ രമ്യ ഹരിദാസ് വിജയിക്കുമെന്നാണ് യുഡിഎഫ് ക്യാംപ് അവകാശപ്പെട്ടിരുന്നത്.

1996 മുതല്‍ തുടർച്ചയായി സിപിഎം വിജയിക്കുന്ന മണ്ഡലത്തില്‍ കഴിഞ്ഞ തവണ കെ രാധാകൃഷ്ണന്‍ വിജയിച്ചത് 39400 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാധാകൃഷ്ണന്‍ ആലത്തൂർ മണ്ഡലത്തില്‍ നിന്നും വിജയിച്ചതോടെയാണ് ചേലക്കരയില്‍ ഉപതെരഞ്ഞെടുപ്പിന് വഴി ഒരുങ്ങിയത്. മുന്‍ എംഎല്‍എ യുആർ പ്രദീപിനെ എല്‍ഡിഎഫ് വീണ്ടും രംഗത്ത് ഇറക്കിയപ്പോള്‍ രമ്യ ഹരിദാസ് യുഡിഎഫിൻ്റെ സാരഥിയായി. ബിജെപിക്ക് വേണ്ടി കെ ബാലകൃഷ്ണനും മത്സരിക്കുന്നു.

ഭരണവിരുദ്ധ വികാരമില്ലെന്ന് മാത്രമല്ല ഇനി എണ്ണാനുള്ള പഞ്ചായത്തിലും ഇടതുപക്ഷത്തിന് മികച്ച ലീഡ് കിട്ടുമെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. 10000ത്തിലധികം ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുവെന്നും രാധാകൃഷ്ണന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത്. അതേസമയം ചെങ്കൊടി പാറിച്ച് ആഘോഷം തുടങ്ങിയിരിക്കുകയാണ് ഇടത് പാളയം. 8000 കടന്നാണ് ഇടതു സ്ഥാനാര്‍ഥി ലീഡ് ചെയ്യുന്നത്. "ചെങ്കോട്ടയാണ് ചേലക്കര" എന്ന് കെ രാധാകൃഷ്ണൻ്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ ട്രെൻഡ്.

ചേലക്കര, കൊണ്ടാഴി, തിരുവില്വാമല, പഴയന്നൂർ, പാഞ്ഞാൾ, വള്ളത്തോൾ നഗർ, മുള്ളൂർക്കര, ദേശമംഗലം, വരവൂർ എന്നീ ഒമ്പത് പഞ്ചായത്തുകളാണ് ചേലക്കര മണ്ഡലത്തിൽ ഉൾപ്പെടുന്നത്. മണ്ഡലത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പ്‌ കൂടിയാണ് ഇത്‌. 72.77 ശതമാനം പോളിങ്ങാണ്‌ രേഖപ്പെടുത്തിയത്‌. 1,55,077 പേർ വോട്ട് ചെയ്‌തപ്പോൾ ബൂത്തിലേക്കെത്തിയത്‌ കൂടുതലും സ്‌ത്രീകളായിരുന്നു. വോട്ട്‌ ചെയ്തവരിൽ 82,757 സ്‌ത്രീകളും 72,319 പുരുഷന്മാരും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടും. 2021ൽ 77.40 ശതമാനമായിരുന്നു പോളിങ്. തലപ്പിള്ളി താലൂക്കിലെ ചേലക്കര, ദേശമംഗലം, കൊണ്ടാഴി, മുള്ളൂർക്കര, പാഞ്ഞാൾ‍, പഴയന്നൂർ‍, തിരുവില്വാമല, വള്ളത്തോൾ നഗർ , വരവൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഈ നിയമസഭാമണ്ഡലത്തിൽ ഉൾക്കൊള്ളുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

1965 മുതല്‍ 1991 വരെ യുഡിഎഫ് കോട്ടയായിരുന്ന ചേലക്കര 1996 മുതല്‍ ഇടത് കോട്ടയായി മാറുകയായിരുന്നു. കെ രാധാകൃഷ്‌ണൻ്റെ സ്ഥാനാര്‍ഥിത്വം തുടര്‍ച്ചയായുള്ള ചേലക്കരയുടെ ഇടത് വിജയത്തിന് സാക്ഷ്യം വഹിച്ചപ്പോള്‍ ഇതാദ്യമായാണ് ചേലക്കര ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതും യുആര്‍ പ്രദീപിനെ മുൻനിര്‍ത്തി. പാട്ടും പാടി പ്രചാരണം ആരംഭിച്ച രമ്യ ഹരിദാസ് ഏറെ ദൂരം പിന്നില്‍ നില്‍ക്കുന്ന കാഴ്‌ചയാണ് കാണുന്നത്. ഭരണ വിരുദ്ധവികാരം ഇല്ലെന്ന് മാത്രമാല്ല ചേലക്കകരക്കാര്‍ നെഞ്ചോട് ചേര്‍ത്തിരിക്കുകയാണ് യു ആര്‍ പ്രദീപിനെ. പ്രചാരണ സമയത്ത് കെ രാധാകൃഷ്‌ണൻ്റെ അസാന്നിധ്യം ചില വിവാദങ്ങള്‍ ഉണ്ടാക്കിയെങ്കിലും ചെങ്കോട്ടയാണ് ഈ ചേലക്കരയെന്ന് വീണ്ടും ഒന്നുകൂടി ഉറപ്പിക്കാൻ എല്‍ഡിഎഫിന് സാധിച്ചു എന്നുവേണം കരുതാൻ.

Read More: ആര് വാഴും, ആര് വീഴും? വയനാടിന്‍റെ 'പ്രിയങ്കരി'; ഒരുലക്ഷം കടന്ന് ഭൂരിപക്ഷം, മാറിമറിഞ്ഞ് പാലക്കാട് ലീഡ്, ഇടതോരത്തേക്ക് ചേലക്കര

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.