തൃശൂര്‍: ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ യുആര്‍ പ്രദീപ് മുന്നേറുന്നു. ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ യുആര്‍ പ്രദീപ് 1890 വോട്ടുകള്‍ക്ക് മുന്നിലാണ് എന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഔദ്യോഗിക കണക്ക്. യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസാണ് നിലവില്‍ രണ്ടാം സ്ഥാനത്ത്.
തപാല്‍ വോട്ടുകളില്‍ പ്രദീപിന് കൃത്യമായ മുന്നേറ്റമുണ്ടാക്കാനായി. യുഡിഎഫ് സ്ഥാനാര്‍ഥി മുന്‍ എംപി രമ്യഹരിദാസാണ് പ്രദീപിന്‍റെ മുഖ്യ എതിരാളി. കെ ബാലകൃഷ്‌ണനാണ് ബിജെപിയില്‍ നിന്ന് ജനവിധി തേടുന്നത്.
സ്ഥലത്തെ മുന്‍ എംഎല്‍എയും ദേവസ്വം മന്ത്രിയുമായ കെ രാധാകൃഷ്‌ണന്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ചേലക്കര നിയോജക മണ്ഡലത്തില്‍ ലഭിച്ച തപാല്‍ വോട്ടുകൾ 1486 ആണ്. 85 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെട്ട ആബ്‌സന്‍റീ വോട്ടര്‍മാര്‍- 925, ഭിന്നശേഷിക്കാര്‍- 450, വോട്ടേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്‍റര്‍ - 43 എന്നിങ്ങനെ തപാല്‍ വോട്ടുകള്‍ ലഭിച്ചു. ഇടിപിബിഎസ് (സര്‍വ്വീസ് വോട്ടര്‍മാര്‍) സംവിധാനത്തിലൂടെ 68 തപാല്‍ വോട്ടുകളാണ് ലഭിച്ചത്.
പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് 4 ടേബിളും ഇടിപിബിഎംഎസ് ന് ഒരു ടേബിളും ഇവിഎം വോട്ടുകള്‍ എണ്ണുന്നതിന് 14 ടേബിളും ഉള്‍പ്പെടെ ആകെ 19 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്.
Also Read : വയനാട്ടില്‍ വൻ ലീഡുമായി പ്രിയങ്ക; 4 ലക്ഷത്തിലേറെ ഭൂരിപക്ഷം പ്രതീക്ഷിച്ച് യുഡിഎഫ്