എറണാകുളം: പെസഹ ദിനത്തിലും ചാലക്കുടി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം സജീവം. ദേവാലയങ്ങളിലെത്തി വിശ്വാസികളുടെ വോട്ടു തേടിയായിരുന്നു സ്ഥാനാർഥികൾ പ്രചാരണം സജീവമാക്കിയത്. എൽഡിഎഫ് സ്ഥാനാർഥി സി രവീന്ദ്രനാഥ് വിവിധ ക്രിസ്ത്യൻ പള്ളികൾ സന്ദർശിച്ച് വിശ്വാസികളുടെയും പള്ളി വികാരിമാരുടെയും പിന്തുണ തേടി.
എലിഞ്ഞിപ്ര സെൻ്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ നിന്നായിരുന്നു പ്രചാരണം ആരംഭിച്ചത്. കുർബാനയിൽ പങ്കെടുക്കാനെത്തിയ വിശ്വാസികൾ സ്ഥാനാർഥിയെ തേടിയെത്തുകയും പരിചയം പുതുക്കുകയും ചെയ്‌തു. കുർബാനക്ക് ശേഷം വിശ്വാസികളുമായും പള്ളി അധികൃതരുമായും കുറച്ചധികം സമയം ചെലവഴിച്ചു.
തുടർന്ന് മാരാംകോട് സെൻ്റ് ജോസഫ് പള്ളി, മാരാംകോട് സെൻ്റ് മേരീസ് പള്ളി, വെള്ളിക്കുളങ്ങര സെൻ്റ് പോൾ എഫ് സി കോൺവെൻ്റ്, പുളിങ്കര സെൻ്റ് മേരീസ് പള്ളി, വീരാൻചിറ സെൻ്റ് ജോസഫ് പള്ളി, ചായ്‌പൻകുഴി സെൻ്റ് ആൻ്റണീസ് പള്ളി എന്നീ ദേവായങ്ങൾ സന്ദർശിച്ചു. വെള്ളിക്കുളങ്ങര ഹോളി ഫാമിലി പള്ളിയിലെ ഗായക സംഘം പാട്ടുപാടിയായിരുന്നു രവീന്ദ്രനാഥിനെ വരവേറ്റത്. വീരാൻചിറ കാർമൽ ഗിരി കോൺവെൻ്റ്, അരൂർമൊഴി ഹോളി ഏയ്ഞ്ചൽ കോൺവെൻ്റ് എന്നിവിടങ്ങളും സന്ദർശിച്ച് വോട്ട് തേടി.
നായരങ്ങാടി വള്ളത്തോൾ സ്‌മാരക വായനശാല, ഓറഞ്ച് ബേക്കേഴ്‌സ്, മറ്റത്തി ബേക്കറി, ചോയിസ് ഡയറി ആൻഡ് ഫൂഡ് പ്രൊഡക്റ്റ്, അതിരപ്പിള്ളി സിൽവർ സ്‌റ്റോം വാട്ടർ പാർക്ക് എന്നിവിടങ്ങൾ സന്ദർശിച്ച് തൊഴിലാളികളോട് സംവദിക്കാനും സ്ഥാനാർഥി സമയം കണ്ടെത്തിയിരുന്നു. ഇവരെ തെരഞ്ഞെടുപ്പിൻ്റെ രാഷ്ട്രീയം ബോധ്യപ്പെടുത്തി വോട്ട് ഉറപ്പിച്ച ശേഷമായിരുന്നു മടങ്ങിയത്. തുമ്പൂർമുഴി ഗാർഡനിലും സി രവീന്ദ്രനാഥ് സന്ദർശനം നടത്തി.
Also Read: