ETV Bharat / state

മരണം പതിയിരുന്ന രാത്രി, പാഞ്ഞെത്തിയ കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറി; കല്ലടിക്കോട് പൊലിഞ്ഞത് 5 ജീവന്‍ - KALLADIKODE ACCIDENT

അപകടം പാലക്കാട്-കോഴിക്കോട് ദേശീയ പാതയില്‍. കാര്‍ അമിത വേഗത്തിലായിരുന്നു എന്ന് പൊലീസ്.

CAR RAMS INTO LORRY IN KALLADIKODE  CAR LORRY ACCIDENT KALLADIKODE  കല്ലടിക്കോട് അപകടം  ROAD ACCIDENT DEATHS PALAKKAD
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 23, 2024, 9:39 AM IST

പാലക്കാട് : കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. പാലക്കാട്-കോഴിക്കോട് ദേശീയ പാതയില്‍ കല്ലടിക്കോട് അയ്യപ്പന്‍കാവിന് സമീപം ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം.

കോങ്ങാട് മണ്ണാന്തറ സ്വദേശികളായ വിജേഷ് കെ കെ (30), വെള്ളയന്തോട് വിഷ്‌ണു (30), വീണ്ടുപ്പാറ രമേഷ് (31), മണിക്കശ്ശേരി സ്വദേശി മുഹമ്മദ് അഫ്‌സല്‍ (17) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരാളെ തിരിച്ചറിയാനുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പാലക്കാട് ഭാഗത്ത് നിന്നും വന്ന ലോറി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവര്‍ അഞ്ചുപേരും കാറിലെ യാത്രക്കാരാണ്. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന കാര്‍ പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.

കാര്‍ അമിത വേഗത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തെറ്റായ ദിശയിലെത്തിയ കാര്‍ ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണം. ലോറി ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തു. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

Also Read: കണ്ണൂരില്‍ വെസ്റ്റ് നൈൽ പനി; സ്ഥിരീകരിച്ചത് 19കാരിയ്‌ക്ക്, പ്രദേശത്ത് അതീവ ജാഗ്രത

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.