ETV Bharat / state

വാടകയ്‌ക്കെടുത്ത കാറില്‍ കേരളത്തിലേക്ക് ട്രിപ്പ്; കര്‍ണാടകയിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു, ഒരാള്‍ മരിച്ചു - Car Accident In Kasaragod

കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരു കര്‍ണാടകയില്‍ നിന്നുള്ള വിദ്യാര്‍ഥി മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്ക്. അപകടത്തില്‍പ്പെട്ടത് സൂറത്കല്‍ എന്‍ഐടിയിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍.

ACCIDENT KARNATAKA STUDENT DEATH  കാര്‍ അപകടം  സൂറത്കല്‍ എൻഐടി  ACCIDENT DEATH IN KASARAGOD
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 18, 2024, 7:40 AM IST

കാസര്‍കോട്: കര്‍ണാടക സൂറത്ത്കല്ലിലില്‍ നിന്നും റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് എത്തിയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്ക്. സൂറത്കല്‍ എന്‍ഐടിയിലെ അരീബുദ്ദീന്‍ (22) ആണ് മരിച്ചത്.

പെരുതടി അംഗണവാടിക്ക് സമീപമാണ് അപകടം. നിയന്ത്രണം വിട്ട ആള്‍ട്ടോ കാര്‍ കുഴിയിലേക്ക് മറിയുകയായിരുന്നു. കാറിനടയില്‍പെട്ട വിദ്യാര്‍ഥിയെ പൂടംകല്ലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. മറ്റ് മൂന്നുപേരും പൂടംകല്ല് ആശുപത്രിയില്‍ ചികിത്സയിലാണ്. കര്‍ണാടകയില്‍ നിന്ന് വാടകക്ക് എടുത്ത കാറുമായാണ് നാലംഗ സംഘം റാണിപുരത്തേക്ക് തിരിച്ചത്. സൂറത്കല്‍ എന്‍ഐടിയിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥികളാണ് നാലുപേരും.

Also Read: തൊടുപുഴയില്‍ കനത്ത മഴ; മലവെള്ളപ്പാച്ചില്‍ ഒഴുക്കില്‍പ്പെട്ട് കാര്‍, വൈദികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.