ETV Bharat / state

രാജ്യസ്നേഹി, സമൂഹത്തിന് വേണ്ടി മുഴുവൻ സമയവും പ്രവർത്തിച്ച വ്യക്തി: കേന്ദ്ര മന്ത്രിസ്ഥാനം അംഗീകാരമെന്ന് ജോർജ് കുര്യൻ്റെ ഭാര്യ - CABINET MINISTER GEORGE KURIAN WIFE RESPONDS - CABINET MINISTER GEORGE KURIAN WIFE RESPONDS

മുഴുവൻ സമയവും രാജ്യത്തിനായും പാർട്ടിക്കായും പ്രവർത്തിച്ച വ്യക്തി എന്ന നിലയിൽ മന്ത്രിസ്ഥാനം അംഗീകാരമെന്ന് കേന്ദ്രമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ജോർജ് കുര്യൻ്റെ ഭാര്യ അന്നമ്മ.

CABINET MINISTER GEORGE KURIAN  WHO IS GEORGE KURIAN  ജോർജ് കുര്യൻ  കേന്ദ്ര മന്ത്രി ജോർജ് കുര്യൻ
Cabinet Minister George Kurian family (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 9, 2024, 7:03 PM IST

Updated : Jun 9, 2024, 7:17 PM IST

ജോർജ് കുര്യൻ്റെ ഭാര്യ അന്നമ്മ മാധ്യമങ്ങളോട് (ETV Bharat)

കോട്ടയം: മന്ത്രിസ്ഥാനം അംഗീകാരമെന്ന് കേന്ദ്രമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ജോർജ് കുര്യൻ്റെ ഭാര്യ അന്നമ്മ. സമൂഹത്തിന് വേണ്ടി മുഴുവൻ സമയവും പ്രവർത്തിച്ച വ്യക്തിയാണ് കുര്യൻ. രാജ്യസ്നേഹം ഏറ്റവും അധികമായി ഉള്ളയാൾ കൂടിയാണ്. അതുകൊണ്ട് ഇത്ര നാളത്തെ പ്രവർത്തനത്തിന് കിട്ടിയ അംഗീകാരമായി മന്ത്രി സ്ഥാനത്തെ കാണുന്നുവെന്നും അന്നമ്മ പറഞ്ഞു.

ബിജെപിയിൽ പ്രവർത്തിക്കുന്നതിൽ എതിർപ്പുണ്ടായിരുന്ന കാലത്ത് തുടങ്ങി അതിജീവിച്ച് വർഷങ്ങളോളം പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു. ജനങ്ങളുമായി കൂടുതൽ അടുത്തിടപഴകാനുള്ള അവസരമായി മന്ത്രിസ്ഥാനത്തെ കാണുന്നുവെന്നും അന്നമ്മ. രാവിലെ മുതൽ മന്ത്രിസ്ഥാനം കിട്ടുമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ഫോണിൽ വിളിച്ചു പറഞ്ഞിരുന്നുവെന്നും അന്നമ്മ പങ്കുവെച്ചു.

ടിവിയിൽ മന്ത്രിമാരാകുന്നവരുടെ പേരുകൾ കണ്ടെന്നും അപ്പോളൊന്നും ഇതോർത്തില്ലെന്നും, പിന്നീട് മാധ്യമങ്ങൾ വീട്ടിലെത്തിയപ്പോഴാണ് കാര്യങ്ങൾ അറിഞ്ഞതെന്നും മിലിട്ടറി നേഴ്‌സായിരുന്ന അന്നമ്മ പറഞ്ഞു. ജോർജ് കുര്യന് മന്ത്രിസ്ഥാനം ലഭിച്ച വിശേഷം മകനുമായി വിഡിയോ കോളിലൂടെയാണ് അന്നമ്മ പങ്കിട്ടത്. ജോർജ് കുര്യന് മന്ത്രി സ്ഥാനം കിട്ടിയതറിഞ്ഞ് ഏറ്റുമാനൂർ മാഞ്ഞൂർ നമ്പ്യാകുളത്തെ നാട്ടുകാരെല്ലാം ഒത്തു കൂടിയിരുന്നു. എല്ലാവർക്കും മധുരം വിളമ്പി അന്നമ്മ സന്തോഷം പങ്കിട്ടു.

Also Read: കേരളത്തിന് രണ്ട് കേന്ദ്രമന്ത്രിമാര്‍; സുരേഷ്‌ ഗോപിയെ കൂടാതെ ജോര്‍ജ് കുര്യനും

Last Updated : Jun 9, 2024, 7:17 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.