ETV Bharat / state

'റോഡ് മുറിച്ച് കടക്കവേ പാഞ്ഞെത്തിയ ബസിടിച്ചു': മധ്യവയസ്‌കന് ദാരുണാന്ത്യം - Bus Accident Death Kozhikode - BUS ACCIDENT DEATH KOZHIKODE

കോഴിക്കോട് ചാത്തമംഗലത്ത് ബസിടിച്ച് 55 കാരന്‍ മരിച്ചു. താമരശ്ശേരി-മാവൂർ റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

PRIVATE BUS ACCIDENT  PRIVATE BUS HIT PASSENGER  PRIVATE BUS COLLIDED WITH PASSENGER  ബസിടിച്ച് വഴിയാത്രക്കാരൻ മരിച്ചു
Bus Accident Death Kozhikode
author img

By ETV Bharat Kerala Team

Published : Apr 6, 2024, 7:45 PM IST

കോഴിക്കോട് : മാവൂരിൽ സ്വകാര്യ ബസിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. ചാത്തമംഗലം കമ്പനിമുക്ക് സ്വദേശി അബ്‌ദുറഹിമാനാണ് (55) മരിച്ചത്. മാവൂർ ബസ് സ്റ്റാൻ്റിന് സമീപത്തെ ജംഗ്ഷനിൽ ശനിയാഴ്‌ച (ഏപ്രില്‍ 6) വൈകുന്നേരം 5.30 ഓടെയാണ് അപകടം.

റോഡ് മുറിച്ച് കടക്കുകയായിരുന്ന അബ്‌ദുറഹിമാനെ ജംഗ്ഷനിൽ വച്ച് ബസ് ഇടിക്കുകയായിരുന്നു. താമരശ്ശേരി - കട്ടാങ്ങൽ - മാവൂർ റൂട്ടിലോടുന്ന ലൈഫ് ലൈൻ ബസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ അബ്‌ദുറഹിമാന് തലയ്‌ക്ക് ഗുരുതര പരിക്കേറ്റു. അപകടത്തെ തുടർന്ന് നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.