കാസർകോട്: ബ്രിട്ടിഷുകാരെ നോക്കി ആവേശ പൂർവ്വം മുഷ്‌ടി ചുരുട്ടിയ ധീര ദേശാഭിമാനിമാനികളെ വിചാരണ ചെയ്‌ത ഒരു കോടതിയുണ്ട് അങ്ങ് കാസർകോട്. ചരിത്രത്തിന്‍റെ ഒരു പ്രധാന ഭാഗമായ കോടതിക്ക് 139 വർഷത്തെ പഴക്കമുണ്ട്.
എന്നാൽ ചരിത്രത്തിന്‍റെ അവശേഷിപ്പുള്ള മുൻസിഫ് കോടതി ഇന്ന് നാശത്തിന്‍റെ വക്കിലാണ്. ബ്രിട്ടീഷ് ഭരണ കാലത്തെ നിർമാണ ചാരുതയും കെട്ടുറപ്പും പ്രൗഢിയും ഇപ്പോൾ കാടുകയറി നശിക്കുകയാണ്. ഈ കെട്ടിടം പൊളിച്ച് നീക്കാൻ അധികൃതർ ശ്രമിക്കുമ്പോഴും സംരക്ഷിച്ച് ചരിത്ര മ്യൂസിയം ആക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കേരളം നിലവിൽ വന്നപ്പോഴും അതിന് മുമ്പും ഈ കോടതിയിൽ നടത്തിയ വ്യവഹാരങ്ങളും നടപടി ക്രമങ്ങളും മനസിലാക്കാൻ ചരിത്ര വിദ്യാർഥികൾക്ക് അവസരം നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അത് കന്നഡ, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ എഴുതിയ വിധി ന്യായ ഹർജികൾ കാസർകോടിന്‍റെ പഴയ കാലങ്ങളിലെ ജനങ്ങളുടെ ജീവിതം എങ്ങനെ ആയിരുന്നുവെന്ന് അറിയാൻ വിദ്യാർഥികളെ സഹായിക്കും. ഒപ്പം ബോംബെ, മദ്രാസ് പ്രസിഡൻസി തുടങ്ങിയവയും മനസിലാക്കാൻ സാധിക്കും.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേസമയം ഈ കെട്ടിടത്തിന് സമീപത്തെ 124 വർഷം പഴക്കമുള്ള താലൂക്ക് കെട്ടിടം സംരക്ഷിത പൈതൃക സ്‌മാരകമായി നില നിർത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കുമ്മായം കൊണ്ട് പ്ലാസ്‌റ്റർ നടത്തിയ ചെങ്കല്ല്, രണ്ട് ഭാഗത്തും വലിയ വാതിലുകൾ, പ്രൗഡിയോടെയുള്ള മേൽക്കൂര എന്നിവ ഈ മുൻസിഫ് കോടതിയുടെ പ്രത്യേകതകളാണ്.
എക്‌സിക്യൂവ് ജൂഡിഷ്യറി അധികാരങ്ങൾ ഉണ്ടായിരുന്ന കാലത്താണ് ഈ ജില്ല കോടതിക്ക് നിലവിലുള്ള താലൂക്ക് ഓഫിസിനോട് ചേർന്ന് സബ് കോടതി, മജിസ്‌ട്രേറ്റ് കോടതി തുടങ്ങിയവ പ്രവർത്തനം തുടങ്ങിയത്. പിന്നീടാണ് വിദ്യാനഗറിലേക്കു മാറിയത്. കനറാ ജില്ല വിഭജിച്ച് നോർത്ത് കനറാ, ദക്ഷിണ കനറാ ജില്ലകളിൽ നിലവിൽ വന്നപ്പോൾ കനറാ ജില്ലയുടെ ഭാഗമായി കാസർകോട് പ്രദേശം. 1859ൽ ആയിരുന്നു വിഭജനം.
1862 ൽ കാസർകോട് താലൂക്ക് ആയി. അതുവരെ ബേക്കൽ താലൂക് ആയിരുന്നു. ബേക്കൽ കോട്ടയിൽ ആയിരുന്നു താലൂക്കിന്‍റെ ആസ്ഥാന കെട്ടിടം. 1871ലാണ് ബേക്കൽ കോട്ടയിൽ ആയിരുന്ന മുൻസിഫ് കോടതി കാസർകോട് പ്രവർത്തനം തുടങ്ങിയത്. 1885ൽ ഇവിടെ കോടതിക്ക് സ്വന്തമായി കെട്ടിടവും ലഭിച്ചു.
Also Read: നൂറ്റാണ്ടുകൾ പഴക്കമുള്ള ചെങ്കല്ലറകൾ!; വൻമരം കടപുഴകി വീണപ്പോൾ ദൃശ്യമായത് മഹാശിലാസ്‌മാരകം