ETV Bharat / state

സിനിമയിൽ അഭിനയിക്കാൻ പോകുന്നു, 5 വര്‍ഷം കഴിഞ്ഞ് കാണാമെന്നും കുറിപ്പ് ; മല്ലപ്പള്ളിയില്‍ 14 വയസുകാരനെ കാണ്മാനില്ല - boy missing in Mallapally - BOY MISSING IN MALLAPALLY

അഞ്ച് വർഷം കഴിഞ്ഞ് ടിവിയിൽ കാണാമെന്ന് കുറിപ്പിൽ. കുട്ടിയുടെ സൈക്കിള്‍ മല്ലപ്പള്ളി ബസ്റ്റാൻഡിന് സമീപത്തുനിന്നും കണ്ടെത്തി

14 വയസുകാരനെ കാണാതായി  MISSING CASE PATHANAMTHITTA  MALLAPALLY BOY MISSING CASE  14 YEAR OLD BOY MISSING
missing case (Source: ETV Bharat Reporter)
author img

By ETV Bharat Kerala Team

Published : May 15, 2024, 2:47 PM IST

പത്തനംതിട്ട : മല്ലപ്പള്ളിയില്‍ നിന്നും 14 വയസുകാരനെ കാണാതായതായി പരാതി. മല്ലപ്പള്ളി മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്. ആദിത്യൻ എഴുതിയ കത്ത് വീട്ടിൽ നിന്നും ലഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ട്യൂഷന് പോകുന്നു എന്ന് പറഞ്ഞാണ് കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാൽ കുട്ടി വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. ബന്ധുക്കളും നാട്ടുകാരും പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ‌ കഴിഞ്ഞില്ല. തുടർന്ന് കീഴ്‌വായ്‌പൂർ പൊലീസിൽ കുടുംബം പരാതി നൽകി.

പൊലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചെങ്കിലും വിവരങ്ങൾ ലഭിച്ചില്ല. ഇതിനിടെ കുട്ടിയുടെ സൈക്കിള്‍ മല്ലപ്പള്ളി ബസ്റ്റാൻഡിന് സമീപത്തുനിന്നും കണ്ടെടുത്തു. താൻ സിനിമയില്‍ അഭിനയിക്കാൻ പോകുന്നു എന്നാണ് ആദിത്യൻ കത്തിൽ എഴുതിയിരിക്കുന്നത്. അഞ്ചുവർഷങ്ങള്‍ക്കുശേഷം മടങ്ങിയെത്തുമെന്നും കത്തിൽ പറയുന്നു.

കത്ത് ഇങ്ങനെ : 'പ്രിയപ്പെട്ട അമ്മേ, അച്ഛാ ഞാൻ പോകുന്നു. എന്‍റെ സിനിമയിലേക്ക് എനിക്ക് കഥ എഴുതി പണം ഉണ്ടാക്കി നിങ്ങൾക്ക് 1,00,000 രൂപ തരാം. പക്ഷേ എനിക്ക് ഒരു സാവകാശം വേണം. ഒരു വർഷം. എനിക്ക് ഇച്ചിരെ പൈസ വേണം. ഞാൻ ഇവിടെ ജോലി ചെയ്‌ത് ഉണ്ടാക്കണം. എനിക്ക് ജീവിച്ച് കാണിക്കണം. നിങ്ങൾക്ക് എന്നെ കാണണം എങ്കിൽ ഒരു 5 വർഷം കഴിഞ്ഞ് ടിവിയിൽ കാണാം. ഞാൻ എന്‍റെ വാക്ക് അവസാനിപ്പിക്കുന്നു. ഞാൻ വരുമ്പോൾ നിങ്ങൾ കുടുംബത്തിൽ നിൽക്കണം. ഓക്കെ ബൈ' - എന്നാണ് വീട്ടിൽ നിന്ന് കണ്ടെത്തിയ കുറിപ്പിൽ എഴുതിയിരിക്കുന്നത്.

ALSO READ: കാസര്‍കോട്ട് വീട്ടില്‍ ഉറങ്ങുകയായിരുന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ; സ്വര്‍ണം കവര്‍ന്ന് ഉപേക്ഷിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.