ETV Bharat / state

കോഴിക്കോട് വീടിനുനേരെ സ്‌ഫോടക വസ്‌തു എറിഞ്ഞു; ആക്രമണം ശക്തിയേറിയ പടക്കം ഉപയോഗിച്ച് - blast on house at kozhikode

author img

By ETV Bharat Kerala Team

Published : Aug 11, 2024, 3:39 PM IST

പെരുവയലിൽ പുലർച്ചെയാണ് സംഭവം. സ്ഫോടനം നടത്താൻ ഉപയോഗിച്ചത് ശക്തിയേറിയ പടക്കം ആണെന്നാണ് സൂചന.

BLAST ATTACK  BLAST ATTACK IN KOZHIKODE  വീടിനുനേരെ സ്‌ഫോടനാക്രമണം  സ്‌ഫോടനം
blast attack on house at kozhikode (ETV Bharat)
വീടിനുനേരെ സ്‌ഫോടക വസ്‌തു എറിഞ്ഞു (ETV Bharat)

കോഴിക്കോട് : പെരുവയലിൽ വീടിനുനേരെ സ്‌ഫോടക വസ്‌തു. കായലത്തെ ഭൂദാനം കോളനിയിൽ കണ്ണച്ചോ മേത്തൽ ശാരദയുടെ വീടിനു നേരെയാണ് സ്ഫോടനം നടന്നത്. പുലർച്ചെ നാലുമണിയോടെയാണ് സംഭവം. വീടിൻ്റെ ജനലിൽ മുട്ടുന്ന ശബ്‌ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്.

പെട്ടെന്ന് വീട് കുലുങ്ങുന്ന രീതിയിലുള്ള സ്പോടന ശബ്‌ദം കേട്ടു. ഉരുൾപൊട്ടൽ ആണെന്ന് കരുതിയ വീട്ടുകാർ രക്ഷപ്പെടാനായി വാതിൽ തുറന്ന് പുറത്തിറങ്ങിയപ്പോഴാണ് വീടിൻ്റെ മുന്‍വശത്ത് സ്ഫോടനം നടന്ന വിവരം അറിയുന്നത്. സിറ്റ്‌ ഔട്ടിലെ ഏതാനും ടൈലുകളും പൊട്ടി ചിതറിയിട്ടുണ്ട്.

വീട്ടുകാർ പുറത്തിറങ്ങിയപ്പോഴേക്കും സ്ഫോടനം നടത്തിയ ആൾ വാഹനത്തിൽ കയറി രക്ഷപ്പെട്ടു. സംഭവത്തിൽ മാവൂർ പൊലീസിൽ പരാതി നൽകി. ഫോറൻസിക് വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം സ്ഫോടനം നടത്താൻ ഉപയോഗിച്ചത് ശക്തിയേറിയ പടക്കം ആണെന്നാണ് പൊലീസിന്‍റെ പ്രാധമിക നിഗമനം.

Also Read: ആക്രി സാധനങ്ങള്‍ ഇറക്കുന്നതിനിടെ സ്‌ഫോടനം; സോപോറില്‍ നാല് മരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.