ETV Bharat / state

കരയിലത്തിയ 'കടൽ കൊമ്പനെ' കാത്തത് കടലിന്‍റെ മക്കൾ; കൂറ്റന്‍ തിമിംഗലം തിരികെ കടലിലേക്ക്- വീഡിയോ - Whale Washed Ashore At Kozhikode - WHALE WASHED ASHORE AT KOZHIKODE

കോഴിക്കോട് കാട്ടിലപ്പീടിക ബീച്ചിൽ ബീച്ചിൽ ജീവനോടെ കരയിലെത്തിയ തിമിംഗലത്തെ രക്ഷപ്പെടുത്തി മത്സ്യതൊഴിലാളികൾ.

WHALE WASHED ASHORE AT KOZHIKODE  കരയിലെത്തി തിമിംഗലം  BLUE WHALE IN KOZHIKODE  WHALE WAS RESCUED
A Whale Washed Ashore At Kozhikode (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 29, 2024, 1:12 PM IST

കരക്കടിഞ്ഞ തിമിംഗലം തിരികെ കടലിലേക്ക് പറഞ്ഞു വിടുന്നു (ETV Bharat)

കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് കാട്ടിലപ്പീടിക ബീച്ചിൽ ഒരു വിരുന്നുകാരൻ എത്തി. കടൽ തീരത്ത് ചൂണ്ടയിടാൻ ഇരുന്നവരാണ് ഈ അതിഥിയെ ആദ്യ കണ്ടത്. കൊമ്പനല്ല, കൊലകൊമ്പനായൊരു വിരുന്നുകാരനായിരുന്നു അത്. ആളാരാണെന്നറിയാമോ സാക്ഷാൽ തിമിംഗലം, അതും നല്ല ജീവനുള്ള തിമിംഗലം.

കാട്ടിലപ്പീടിക ബീച്ചില്‍ അക്കര കണ്ണങ്കടവ് ഭാഗത്ത് ഇന്നലെ രാവിലെ രഞ്ജിത്ത്, രാജീവന്‍, സുധീര്‍, ഷൈജു ചൂണ്ടയിടാൻ ഇരുന്നു. അപ്പോഴാണ് കരയിൽ എത്തി കടലിലേക്ക് നീന്താന്‍ കഴിയാത്ത വിധം കുടുങ്ങിപ്പോയ തിമിംഗലത്തെ കണ്ടത്. ആദ്യം കടല്‍ പശുവാണെന്നാണ് കരുതിയെങ്കിലും പിന്നീടത് ഒരു തിമിംഗലമാണെന്ന് തിരിച്ചറിഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല ഉടന്‍ തന്നെ നാല് പേരും കടലിലേക്ക് ഇറങ്ങി.

എന്നാല്‍ 30 അടിയോളം നീളമുണ്ടായിരുന്ന തിമിംഗലത്തെ രക്ഷപ്പെടുത്താന്‍ ആള്‍ബലം പോരായിരുന്നു. അതിനാൽ അവരുടെ 'എന്തും പറയാം' എന്ന വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് രഞ്‌ജിത്ത് ഒരു ശബ്‌ദസന്ദേശം അയച്ചു. ''എടാ, രാജാവ് ജീവനോടെ കരയ്ക്കടിഞ്ഞെടാ, ഗ്രൂപ്പിലുള്ള എല്ലാരും അഴീക്കലേക്ക് വാ''... മത്സ്യതൊഴിലാളിയായ രഞ്ജിത്ത് വാട്‌സാപ്പ് ഗ്രൂപ്പില്‍ അയച്ച സന്ദേശം കേട്ട് എല്ലാരും കാട്ടിലപ്പീടിക ബീച്ചില്‍ അക്കര കണ്ണങ്കടവ് ഭാഗത്തേക്ക് തിച്ചെത്തുകയായിരുന്നു.

പിന്നീട് 13 പേര്‍ കടലിലേക്ക് ഇറങ്ങി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഏതാനും പേര്‍ക്ക് തിമിംഗലം ഉപദ്രവിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും ആഴക്കടലില്‍ മത്സ്യബന്ധനത്തിനിടയില്‍ തങ്ങളുടെ ബോട്ടിനരികില്‍ എത്തിയാലും അക്രമിക്കാത്ത തിമിംഗലത്തിന്‍റെ സ്വഭാവസവിശേഷത പറഞ്ഞ് ഷിജു മറ്റുള്ളവര്‍ക്ക് ധൈര്യം നല്‍കി.

തീരത്തിന് നേരെ നിന്നിരുന്ന തിമിംഗലത്തെ കടലിന്‍റെ ഭാഗത്തേക്ക് തിരിക്കാനായിരുന്നു ആദ്യ ശ്രമം. രണ്ട് ഭാഗത്തെ ചിറകുകളിലും പിടിച്ച് ഏകദേശം മുക്കാല്‍ മണിക്കൂറോളം സമയമെടുത്താണ് ഈ ഉദ്യമത്തില്‍ വിജയിച്ചത്. അതിനിടയില്‍ തിമിംഗലം വാലിട്ടടിച്ചതിനെ തുടര്‍ന്ന് കൂട്ടത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് കാലില്‍ മുറിവേറ്റു. കല്ലില്‍ അടിച്ച് തിമിംഗലത്തിന്‍റെ വാലിലും മുറിവേറ്റിട്ടുണ്ടെന്ന് മത്സ്യതൊഴിലാളികള്‍ പറഞ്ഞു.

Also Read : മന്നലാംകുന്ന് കടൽത്തീരത്ത് തിമിംഗലത്തെ ചത്ത നിലയില്‍ കണ്ടെത്തി - Little Whale Was Found Dead

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.