ETV Bharat / state

യുഡിഎഫ് മുൻ സ്ഥാനാർഥി ബൈജു കലാശാല മാവേലിക്കരയിൽ എൻഡിഎ സ്ഥാനാർഥി ; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്

യുഡിഎഫ്‌ മുൻ സ്ഥാനാർഥി ബൈജു കലാശാല മാവേലിക്കരയില്‍ എൻഡിഎ സ്ഥാനാർഥി. രണ്ട് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ബിഡിജെഎസ് പ്രഖ്യാപിച്ചു. ചാലക്കുടിയില്‍ കെ എ ഉണ്ണികൃഷ്‌ണൻ മത്സരിക്കും.

BDJS  NDA candidate  Baiju Kalashala  കെ എ ഉണ്ണികൃഷ്‌ണൻ
BDJS Announces Candidates For 2 LS Seats In Kerala
author img

By ETV Bharat Kerala Team

Published : Mar 9, 2024, 5:29 PM IST

കോട്ടയം : കേരളത്തിലെ ബിജെപിയുടെ സഖ്യകക്ഷിയായ ഭാരത് ധർമ്മ ജന സേന (ബിഡിജെഎസ്) മാവേലിക്കര, ചാലക്കുടി ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ ശനിയാഴ്‌ച (09-03-2024) പ്രഖ്യാപിച്ചു ( BDJS Announces Candidates For 2 LS Seats In Kerala ) .

ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ ബൈജു കലാശാലയാണ് മത്സരിക്കുക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ്‌ സ്ഥാനാർഥിയായിരുന്നു ബൈജു കലാശാല. കഴിഞ്ഞ മാസമാണ് അദ്ദേഹം ബിഡിജെഎസില്‍ ചേർന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മാവേലിക്കരയിൽ എൽഡിഎഫ് സ്ഥാനാർഥിയായ അരുൺ കുമാറിനോട് പരാജയപ്പെട്ടിരുന്നു. ഡിസിസി ജനറൽ സെക്രട്ടറിയായിരിക്കുമ്പോഴാണ് അദ്ദേഹം മാവേലിക്കരയിൽ മത്സരിച്ചത്.

അതേസമയം തൃശൂർ ജില്ലയിലെ ചാലക്കുടിയിൽ റബർ ബോർഡ് വൈസ് ചെയർമാൻ കെ എ ഉണ്ണികൃഷ്‌ണൻ മത്സരിക്കുമെന്നും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഇന്ന് നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഇന്നലെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ചേർന്ന് രണ്ട് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ അംഗീകരിച്ചിരുന്നു. ഇടുക്കി, കോട്ടയം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

താൻ തന്നെ കോട്ടയത്ത് മത്സരിച്ചേക്കുമെന്നും അദ്ദേഹം സൂചന നൽകി. അതേസമയം, മതമേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം രണ്ട് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ : ലോക്‌സഭ തെരഞ്ഞെടുപ്പ് : മുരളീധരന്‍ തൃശൂരും ഷാഫി വടകരയിലുമെത്തുമ്പോള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.