ETV Bharat / state

പേസ്‌റ്റ് രൂപത്തില്‍ ഷൂസിനുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; പാലക്കാട് സ്വദേശി കസ്‌റ്റംസ് പിടിയില്‍ - Nedumbassery airport

ഷൂസില്‍ ഒളിപ്പിച്ച നിലയില്‍ സ്വർണം കടത്താൻ ശ്രമം. പാലക്കാട് സ്വദേശി രതീഷ് കസ്‌റ്റംസ് പിടിയില്‍. രണ്ട് ഷൂസുകളില്‍ നിന്നായി 340 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു.

Attempt To Smuggle Gold  നെടുമ്പാശ്ശേരി വിമാനത്താവളം  പ്രതി കസ്‌റ്റംസ് പിടിയില്‍  Nedumbassery airport  customs
ഷൂസിനുള്ളില്‍ നിറം മാറ്റി പേസ്‌റ്റ് രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം, പാലക്കാട് സ്വദേശി കസ്‌റ്റംസ് പിടിയില്‍
author img

By ETV Bharat Kerala Team

Published : Feb 26, 2024, 3:24 PM IST

ഷൂസിനുള്ളില്‍ നിറം മാറ്റി പേസ്‌റ്റ് രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം, പാലക്കാട് സ്വദേശി കസ്‌റ്റംസ് പിടിയില്‍

കൊച്ചി (എറണാകുളം) : നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഷൂസിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം കസ്‌റ്റംസ് പിടികൂടി (Attempt To Smuggle Gold In The Form Of Paste) . ദുബായില്‍ നിന്ന് വന്ന പാലക്കാട് സ്വദേശി രതീഷിനെ ആണ് കസ്‌റ്റംസ് പിടികൂടിയത്. ഷൂവിനുളളിൽ നിറം മാറ്റി കുഴമ്പ് രൂപത്തിലാക്കി വിദഗ്‌ദമായാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാളുടെ രണ്ട് ഷൂസിനുള്ളിൽ നിന്നായി 340 ഗ്രാം തൂക്കമുള്ള പേസ്‌റ്റ് രൂപത്തിലുള്ള സ്വർണ്ണമാണ് പിടിച്ചെടുത്തത്.

സ്വർണം കടത്താൻ ശ്രമിച്ച രതീഷിനെതിരെ കസ്‌റ്റംസ് നിയമപ്രകാരം കേസെടുത്തു. സ്വർണ്ണക്കടത്തിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നത് ഉൾപ്പടെയുള്ള വിശദാംശങ്ങൾ പരിശോധിച്ച് വരികയാണെന്ന് കസ്‌റ്റംസ് അറിയിച്ചു.

കഴിഞ്ഞ ദിവസവും കൊച്ചി വിമാനത്താവളത്തിൽ നിന്നും കസ്‌റ്റംസ് സ്വർണ്ണം പിടികൂടിയിരുന്നു. മാലിയിൽ നിന്നും വന്ന വിമാനത്തിന്‍റെ ശുചിമുറിയിൽ നിന്നായിരുന്നു 500 ഗ്രാം സ്വർണം കണ്ടെത്തിയത്. സ്വർണക്കടത്ത്‌ സംഘങ്ങൾ ഒരു ഇടവേളയ്ക്ക് ശേഷം നെടുമ്പാശ്ശേരി എയർപോർട്ട് കേന്ദ്രീകരിക്കുന്നുവെന്നാണ് ഇതിൽ നിന്നും വ്യക്തമാക്കുന്നത്.

കസ്‌റ്റംസിന്‍റെ കണ്ണുവെട്ടിക്കുന്നതിന് വ്യത്യസ്‌തമായ രീതികളാണ് കടത്തുസംഘങ്ങൾ സ്വീകരിക്കുന്നത്. സ്വർണം മുക്കിയ തോർത്ത് മുണ്ട്, സ്വർണ പാദുകം, സ്വർണ ബട്ടൻ എന്നിവയും യാത്രക്കാരിൽ നിന്നും കസ്‌റ്റംസ് പിടികൂടിയിരുന്നു. ഇറച്ചിവെട്ട് യന്ത്രത്തിനുള്ളിൽ വരെ ഒളിപ്പിച്ച് കടത്തിയ സ്വർണവും കസ്‌റ്റംസ് പിടികൂടിയിരുന്നു.

എന്നാൽ ഇത്തരം സ്വർണക്കടത്ത് കേസുകളിൽ കാരിയർ മാത്രമാണ് പിടിയിലാകുന്നത്.ഇവ കടത്തുന്നതിന് പിന്നിൽ പ്രവർത്തിച്ചവർ തന്നെ പിഴയടച്ച് ഇവരെ പുറത്തെത്തിക്കുകയും ചെയ്യും. സ്വർണക്കടത്തിന് പിന്നിൽ പ്രവർത്തിക്കുന്നവരിലേക്ക് അന്വേഷണമെത്തുന്നില്ലെന്ന വിമർശനവും ശക്തമാണ്.

ദേഹത്തും വസ്‌ത്രങ്ങളിലും ഒളിപ്പിച്ച നിലയില്‍ ; മുംബൈ വിമാനത്താവളത്തിൽ പിടിച്ചത് 4 കോടിയുടെ സ്വർണം : മുംബൈ വിമാനത്താവളത്തിൽ കസ്‌റ്റംസ് നടത്തിയ പരിശോധനയില്‍ ഒമ്പത് വ്യത്യസ്‌ത കേസുകളിലായി 4.06 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടിച്ചെടുത്തു. ഒരു ഐഫോണും കണ്ടെടുത്തതില്‍ ഉള്‍പ്പെടുന്നു. ഫെബ്രുവരി 23 മുതൽ 25 വരെ നടത്തിയ പരിശോധനകളിലാണ് മുംബൈ കസ്‌റ്റംസ് സോൺ-3ലെ എയർപോർട്ട് കമ്മിഷണറേറ്റ് 7.57 കിലോഗ്രാം സ്വർണവും ഐഫോണും പിടിച്ചെടുത്തത്.

യാത്രക്കാരുടെ വസ്‌ത്രങ്ങളിലും ദേഹത്തും ഹാൻഡ്ബാഗുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ഫെബ്രുവരി 18നും 24നും ഇടയിൽ നടത്തിയ പരിശോധനകളിൽ മുംബൈ കസ്‌റ്റംസ് സോൺ-3, ഏഴ് വ്യത്യസ്‌ത കേസുകളിലായി 4.09 കോടി രൂപയുടെ 7.64 കിലോഗ്രാം സ്വർണം പിടിച്ചെടുത്തിരുന്നു. മൊബൈൽ കമ്പനിയിലെ ജീവനക്കാരെ ഉപയോഗിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചതെന്ന് കസ്‌റ്റംസ് വ്യക്തമാക്കി. ബാഗിൻ്റെ കോർണർ പൈപ്പിംഗ്, ചെക്ക്-ഇൻ ബാഗ് എന്നിവയിലുൾപ്പടെ ഒളിപ്പിച്ച നിലയിലാണ് സ്വർണം പിടിച്ചെടുത്തത്.

ALSO READ : നിരുപാധികം തുടരുന്ന കടത്ത്; കരിപ്പൂരിൽ പിടിവീണത് 3.87 കോടി രൂപയുടെ സ്വർണത്തിന്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.