ETV Bharat / state

അശോകന്‍ ചരുവിലിന് വയലാര്‍ അവാര്‍ഡ് നാളെ സമ്മാനിക്കും; അറിയാം ഇതുവരെയുള്ള വയലാര്‍ അവാര്‍ഡ് ജേതാക്കളും തെരഞ്ഞെടുത്ത കൃതികളും - VAYALAR AWARD WINNERS LIST

പെരുമ്പടവം ശ്രീധരനാണ് അശോകന്‍ ചരുവിലിന് അവാർഡ് സമ്മാനിക്കുക. അശോകന്‍ ചരുവിലിന്‍റെ കാട്ടൂര്‍ കടവ് എന്ന നോവലിനാണ് ഇത്തവണ അവാര്‍ഡ്.

ASOKAN CHARUVIL VAYALAR AWARD  VAYALAR AWARD WINNERS LIST  വയലാര്‍ അവാര്‍ഡ് 2024  LATEST NEWS IN MALAYALAM
Asokan Charuvil (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 26, 2024, 6:10 PM IST

തിരുവനന്തപുരം: മലയാള സാഹിത്യ രംഗത്തെ ഏറ്റവും മഹത്തായ പുരസ്‌കാരമായി വിലയിരുത്തപ്പെടുന്ന വയലാര്‍ രാമവര്‍മ്മ സാഹിത്യ അവാര്‍ഡ് അര നൂറ്റാണ്ടിലേക്കു നീങ്ങുന്നു. 47ാമത് വയലാര്‍ അവാര്‍ഡ് നാളെ (ഒക്‌ടോബര്‍ 27) വൈകിട്ട് 5.30ന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അശോകന്‍ ചരുവിലിന് പെരുമ്പടവം ശ്രീധരന്‍ സമ്മാനിക്കും.

അശോകന്‍ ചരുവിലിന്‍റെ കാട്ടൂര്‍ കടവ് എന്ന നോവലിനാണ് ഇത്തവണ അവാര്‍ഡ്. 1977ല്‍ വയലാര്‍ രാമവര്‍മ്മയുടെ അകാല വേര്‍പാടിനെ തുടര്‍ന്നാണ് തിരുവനന്തപുരം കേന്ദ്രമാക്കി വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്‌റ്റ് രൂപീകരിച്ച് മലയാളത്തിന്‍റെ മികച്ച കൃതി തെരഞ്ഞടുത്ത് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

1977ല്‍ ആദ്യ അവാര്‍ഡ് ലളിതാംബിക അന്തര്‍ജനത്തിന്‍റെ അഗ്നിസാക്ഷിക്കായിരുന്നു എന്നത് അവാര്‍ഡിന്‍റെ കുലീനതയ്ക്കുള്ള ആദ്യ സന്ദേശമായി. അവാര്‍ഡിന്‍റെ തിരഞ്ഞെടുപ്പ് രീതി കൊണ്ടും അവാര്‍ഡ് കമ്മിറ്റിയുടെ സ്വീകാര്യത കൊണ്ടും വയലാര്‍ എന്ന പ്രതിഭയുടെ നാമധേയം കൊണ്ടും സാഹിത്യരംഗത്തുള്ളവര്‍ മനസുകൊണ്ട് ഈ അവാര്‍ഡ് ആഗ്രഹിച്ചിരുന്നു എന്നതാണ് സത്യം. എന്നും സാഹിത്യ രംഗത്തെ പ്രതിഭാധനരുടെ മാത്രം കൈകളിലേക്കൊയിരുന്നു ഈ അവാര്‍ഡ് എത്തിയത്. ഇന്നും അതിന്‍റെ വിശുദ്ധി കാത്തുസൂക്ഷിക്കുന്നു എന്നതാണ് അവാര്‍ഡുകളുടെ തള്ളിച്ചയിലും ഈ അവാര്‍ഡിനെ വ്യത്യസ്‌തമാക്കുന്നത്.

വയലാര്‍ അവാര്‍ഡ് ജേതാക്കളും കൃതികളും:

വര്‍ഷം അവാര്‍ഡ് ജോതാവ്കൃതി
1977 ലളിതാംബിക അന്തര്‍ജനം അഗ്നിസാക്ഷി
1978 പികെ ബാലകൃഷ്‌ണന്‍ ഇനി ഞാന്‍ ഉറങ്ങട്ടെ
1979 മലയാറ്റൂര്‍ രാമകൃഷ്‌ണന്‍ യന്ത്രം
1980തകഴി ശിവശങ്കരപ്പിള്ളി കയര്‍
1981 വൈലോപ്പിള്ളി ശ്രീധരമേനോന്‍ മകരക്കൊയ്ത്ത്
1982 ഒഎന്‍വി കുറുപ്പ് ഉപ്പ്
1983എംകെ മേനോന്‍ (വിലാസിനി) അവകാശികള്‍
1984സുഗതകുമാരി അമ്പലമണി
1985 എംടി വാസുദേവന്‍നായര്‍ രണ്ടാമൂഴം
1986 എന്‍എന്‍ കക്കാട് സഫലമീയാത്ര
1987എന്‍ കൃഷ്‌ണപിള്ള പ്രതിപാത്രം ഭാഷണഭേദം
1988 തിരുനെല്ലൂര്‍ കരുണാകരന്‍ തിരുനെല്ലൂര്‍ കരുണാകരന്‍റെ കവിതകള്‍
1989സുകുമാര്‍ അഴിക്കോട് തത്വമസി
1990സി രാധാകൃഷ്‌ണന്‍ മുമ്പേ പറക്കുന്ന പക്ഷികള്‍
1991ഒവി വിജയന്‍ ഗുരുസാഗരം
1992എംകെ സാനു ചങ്ങമ്പുഴ കൃഷ്‌ണപിള്ള നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം
1993ആനന്ദ് മരുഭൂമികള്‍ ഉണ്ടാകുന്നത്
1994കെ സുരേന്ദ്രന്‍ ഗുരു
1995തിക്കോടിയന്‍ അരങ്ങുകാണാത്ത നടന്‍
1996പെരുമ്പടവം ശ്രീധരന്‍ ഒരു സങ്കീര്‍ത്തനം പോലെ
1997മാധവിക്കുട്ടി നീര്‍മാതളം പൂത്തകാലം
1998പ്രൊഫ എസ് ഗുപ്‌തന്‍നായര്‍ സൃഷ്‌ടിയും സ്രഷ്‌ടാവും
1999കോവിലന്‍ തട്ടകം
2000എംവി ദേവന്‍ ദേവസ്‌പന്ദനം
2001ടി പത്മനാഭന്‍ പുഴകടന്ന് മരങ്ങള്‍ക്കിടയിലേക്ക്
2002ഡോ കെ അയ്യപ്പപ്പണിക്കര്‍ ഡോ കെ അയ്യപ്പപ്പണിക്കരുടെ കൃതികള്‍
2003എം മുകുന്ദന്‍കേശവന്‍റെ വിലാപങ്ങള്‍
2004സാറാജോസഫ് ആലാഹയുടെ പെണ്‍മക്കള്‍
2005കെ സച്ചിദാനന്ദന്‍ സാക്ഷ്യങ്ങള്‍
2006സേതു അടയാളങ്ങള്‍
2007ഡോ എം ലീലാവതി അപ്പുവിന്‍റെ അന്വേഷണം
2008എംപി വീരേന്ദ്രകുമാര്‍ ഹൈമവതഭൂവില്‍
2009എം തോമസ് മാത്യു മാരാർ ലാവണ്യാനുഭവത്തിന്‍റെ യുക്തിശില്‍പം
2010വിഷ്‌ണുനാരായണന്‍ നമ്പൂതിരി ചാരുലത
2011കെപി രാമനുണ്ണി ജീവിതത്തിന്‍റെ പുസ്‌തകം
2012അക്കിത്തം അന്തിമഹാകാലം
2013പ്രഭാവര്‍മ്മ ശ്യാമ മാധവം
2014കെആര്‍ മീര ആരാച്ചാര്‍
2015സുഭാഷ്‌ചന്ദ്രന്‍ മനുഷ്യന് ഒരു ആമുഖം
2016യുകെ കുമാരന്‍ തക്ഷന്‍കുന്ന് സ്വരൂപം
2017ടിഡി രാമകൃഷ്‌ണന്‍ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി
2018കെവി മോഹന്‍കുമാര്‍ ഉഷ്‌ണരാശി
2019വിജെ ജെയിംസ് നിരീശ്വരന്‍
2020ഏഴാച്ചേരി രാമചന്ദ്രന്‍ ഒരു വെര്‍ജീനിയന്‍ വെയില്‍കാലം
2021ബെന്യാമന്‍ മാന്തളിരിലെ 20 കമ്മ്യൂണിസ്‌റ്റ് വര്‍ഷങ്ങള്‍
2022എസ് ഹരീഷ് മീശ
2023ശ്രീകുമാരന്‍ തമ്പി ജീവിതം ഒരു പെന്‍ഡുലം
2024അശോകന്‍ ചരുവില്‍ കാട്ടൂര്‍ കടവ്

Also Read: വയലാർ അവാർഡ് അശോകൻ ചെരുവിലിന്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.