കണ്ണൂര്‍: ജില്ലയില്‍ വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പരിയാരം സ്വദേശിയായ മൂന്നര വയസുകാരനാണ് രോഗം ബാധിച്ചത്. പനി ബാധിച്ച കുട്ടിയെ ഇന്നലെ (ജൂലൈ 18) പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയില്‍ തുടരവേ ഇന്നാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച കുട്ടിയെ കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കില്‍ മികച്ച ചികിത്സ ലഭ്യമാക്കാനായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം വീടിന് സമീപത്തെ തോട്ടില്‍ കുട്ടി കുളിച്ചിരുന്നു. ഇതായിരിക്കാം രോഗ കാരണമെന്നാണ് ഡോക്‌ടര്‍മാരുടെ വിലയിരുത്തല്‍.
Also Read: അമീബിക് മസ്‌തിഷ്‌ക ജ്വരം: പയ്യോളിയിൽ കുട്ടികൾക്ക് രോഗലക്ഷണം, പരിസരത്തെ കുളങ്ങൾ അടച്ചു