ETV Bharat / state

വ്യാജരേഖ ചമയ്‌ക്കാൻ റവന്യൂ മന്ത്രി കൂട്ടുനിന്നു; ചൊക്രമുടി കയ്യേറ്റത്തില്‍ ആരോപണം - ALLEGATION AGAINST REVENUE MINISTER - ALLEGATION AGAINST REVENUE MINISTER

സിപിഐ മുൻ ലോക്കൽ സെക്രട്ടറി എം ആർ രാമകൃഷ്‌ണനാണ് റവന്യൂ മന്ത്രിക്കും സിപിഐ ജില്ല സെക്രട്ടറിക്കുമെതിരെ ആരോപണം ഉന്നയിച്ചത്. ലാഭവിഹിതത്തിൽ ഒരു പങ്ക് മന്ത്രിക്കും ലഭിക്കുമെന്ന് സിബി പറഞ്ഞതായി അദ്ദേഹം അറിയിച്ചു.

LAND ENCROACHMENT IN CHOKRAMUDI  ചൊക്രമുടി കയ്യേറ്റം  ALLEGATION ON CPI DISTRICTSECRETARY  LATEST NEWS
CPI Former Local Secretary MR Ramakrishnan (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 6, 2024, 1:45 PM IST

എം ആർ രാമകൃഷ്‌ണൻ സംസാരിക്കുന്നു (ETV Bharat)

ഇടുക്കി : ചൊക്രമുടി കയ്യേറ്റ ഭൂമിയിൽ വ്യാജരേഖ ചമയ്ക്കാൻ റവന്യൂ മന്ത്രിയും സിപിഐ ജില്ല സെക്രട്ടറിയും കൂട്ട് നിന്നുവെന്ന് ആരോപണം. അടിമാലി സ്വദേശി സിബിക്കാണ് വ്യാജരേഖ ചമയ്ക്കാൻ റവന്യൂ വകുപ്പിന്‍റെ ഒത്താശ ലഭിച്ചത്. സിപിഐ ബൈസൺ വാലി മുൻ ലോക്കൽ സെക്രട്ടറി എം ആർ രാമകൃഷ്‌ണനാണ് ഇത്തരത്തിൽ ഒരാരോപണം ഉന്നയിച്ചത്.

അനധികൃത നിർമാണം നടത്തി കിട്ടുന്ന ലാഭവിഹിതത്തിൽ ഒരു പങ്ക് മന്ത്രിക്കും സിപിഐ ജില്ല സെക്രട്ടറിക്കും ഉള്ളതാണെന്ന് സിബി പറഞ്ഞു എന്ന് രാമകൃഷ്‌ണൻ വ്യക്തമാക്കി. സിബിക്ക് 12 ഏക്കർ കൈവശഭൂമി കൈമാറ്റം ചെയ്‌തത് രാമകൃഷ്‌ണനാണ്.

സിബി റെഡ് സോണിൽ പെടുന്ന സ്ഥലത്ത് വ്യാപകമായി നിയമലംഘനം നടത്തി കുന്നിടിച്ച് നിരത്തുകയും മരങ്ങൾ മുറിച്ച് കടത്തുകയും ചെയ്‌തിരുന്നതായി രാമകൃഷ്‌ണൻ അറിയിച്ചു. സംഭവത്തിൽ ദേവികുളം മജിസ്‌ട്രേറ്റ് കോടതി വഞ്ചന കുറ്റത്തിന് കേസ് കൊടുത്തിട്ടുണ്ടെന്നും രാമകൃഷ്‌ണൻ പറഞ്ഞു.

അതേസമയം ചൊക്രമുടി ഭൂമി കയ്യേറ്റത്തിൽ റവന്യൂ മന്ത്രി കെ രാജൻ കഴിഞ്ഞദിവസം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വിഷയം സംബന്ധിച്ച് അന്വേഷണം നടത്തി ഒരാഴ്‌ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ അദ്ദേഹം ജില്ല കലക്‌ടറോട് ഉത്തരവിട്ടു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

റിപ്പോർട്ട് വന്നതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. കയ്യേറ്റക്കാരെ ഈ സർക്കാർ സംരക്ഷിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. ഭൂമി കയ്യേറിയതായി അന്വേഷണത്തിൽ കണ്ടെത്തിയാൽ ഭൂമി തിരിച്ച് പിടിക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി വ്യക്തമാക്കിയിരുന്നു.

വ്യാജ പട്ടയങ്ങൾ കണ്ടെത്തിയാൽ അവർക്കെതിരെ ക്രിമിനൽ കേസുകൾ എടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കയ്യേറ്റക്കാരോട് വിട്ടു വീഴ്‌ചയില്ലാത്ത നിലപാടാണ് സർക്കാർ സ്വീകരിച്ച് പോരുന്നത്. അതിന് ഒരിക്കലും മാറ്റമുണ്ടാകില്ലെന്ന് മന്ത്രി പ്രസ്‌താവനയിൽ പറഞ്ഞിരുന്നു.

Also Read: ഭൂമാഫിയ കൊയ്‌തത് കോടികൾ; ഇടുക്കി ചൊക്രമുടിയിൽ സ്വകാര്യ വ്യക്‌തി വിറ്റത് 60ല്‍ അധികം പ്ലോട്ടുകൾ, അന്വേഷണത്തിന് ഉത്തരവിട്ട് റവന്യു മന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.