ഇടുക്കി : വ്യത്യസ്‌തമായ വായനാദിനാചരണവുമായി ഇടുക്കി നെടുങ്കണ്ടം വിദ്യാഭ്യാസ ഉപജില്ലയിലുള്ള പച്ചടി ശ്രീനാരായണ എൽ പി സ്‌കൂൾ. ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികളും സ്വന്തമായി പുസ്‌തകം രചിച്ചു. തുടര്‍ന്ന് കുട്ടികളുടെ സൃഷ്‌ടികള്‍ പൊതുവേദിയിൽ പ്രകാശനം ചെയ്‌തു. വിദ്യാര്‍ഥികള്‍ എഴുതിയ പുസ്‌തകങ്ങൾ സ്‌കൂൾ ലൈബ്രറിയില്‍ സൂക്ഷിക്കും.
മൂന്നുവർഷമായി എസ്.എൻ.എൽ.പി സ്‌കൂളിൽ ഈ പ്രവർത്തനം നടത്തിവരുന്നുണ്ട്. 550ലേറെ പുസ്‌തകങ്ങൾ ഇതിനോടകം കുട്ടികളുടെ വകയായി സ്‌കൂളിൽ എത്തിക്കഴിഞ്ഞു. ക്ലാസിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കപ്പെടുന്ന കഥകൾ, കവിതകൾ, വിവരണങ്ങൾ, കുസൃതി കണക്കുകൾ ചിത്രങ്ങൾ എന്നിവയാണ് പുസ്‌തകങ്ങളിലുള്ളത്.
കുട്ടികളുടെ പോർട്ട് ഫോളിയോ, കയ്യെഴുത്ത് മാസിക എന്നിവയിലൂടെ തരംതിരിച്ച് എഡിറ്റ് ചെയ്‌ത് വർഷാവസാനം അധ്യാപകർ ഇത് പുസ്‌തകരൂപത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഒരു വിദ്യാലയത്തിലെ എല്ലാവരെയും എഴുത്തുകാരാക്കിയ ത്രില്ലിലാണ് പച്ചടി സ്‌കൂളിലെ അധ്യാപകരും രക്ഷിതാക്കളും.
Also Read : 62 വർഷമായി വായന ജീവിത വ്രതം; വ്യത്യസ്‌തനായി ഒരു മാവൂരുകാരന്‍ - NATIONAL READING DAY