ETV Bharat / state

ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് കരിമ്പട്ടികയില്‍; വണ്ടിക്കും, ഉടമയ്ക്കും എതിരെ മാത്രം നടപടിയെടുത്ത് എംവിഡി - Akash Thillankeris Jeep Ride - AKASH THILLANKERIS JEEP RIDE

ആകാശ് തില്ലങ്കേരി ഗതാഗത നിയമം ലംഘിച്ച് വയനാട്ടിൽ വാഹനം ഓടിച്ച സംഭവത്തിൽ വാഹനത്തെ ബ്ലാക്ക് ലിസ്‌റ്റിൽപ്പെടുത്തി ആർടിഒ ഉത്തരവ്. മാനന്തവാടി ജോയിന്‍റ് ആർടിഒ ആണ് ഉത്തരവ് ഇറക്കിയത്. പനമരം ടൗണിലൂടെയാണ് ആകാശ് തില്ലങ്കേരി നിയമ ലംഘനം നടത്തി വാഹനമോടിച്ചത്

THILLANKERIS JEEP RIDE CASE  RTO ON AKASH THILLANKERIS JEEP RIDE  ആകാശ് തില്ലങ്കേരി റോഡ് ഷോ  ആകാശ് തില്ലങ്കേരി
Akash Thillankeris Jeep Ride In Kannur (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 10, 2024, 4:04 PM IST

കോഴിക്കോട്: ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഗതാഗത നിയമം ലംഘിച്ച് വാഹനമോടിച്ച സംഭവത്തില്‍ വാഹനത്തെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഉത്തരവിറങ്ങി. മാനന്തവാടി ജോയിന്‍റ് ആര്‍ടിഒ മനു പിആര്‍ ആണ് ഉത്തരവിറക്കിയത്. പ്രതി ഉപയോഗിച്ച വാഹനം ഇനി യാതൊരു വിധത്തിലും കൈമാറ്റം ചെയ്യാനോ, രാജ്യത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് കൊണ്ടുപോയി വില്‍പ്പന നടത്താനോ, ഫിറ്റ്നസ് പുതുക്കൽ മറ്റേതെങ്കിലും നടപടികള്‍ എന്നിവക്ക് സാധ്യമല്ലാത്ത വിധത്തിലാണ് കരിമ്പട്ടികയിൽ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഉത്തരവായിരിക്കുന്നത്.

എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍ടിഒ വാഹനത്തിന് 45,500 രൂപ ഫൈനിട്ട് ആര്‍സി സസ്‌പെന്‍റ് ചെയ്‌ത് ഉത്തരവിറക്കിയിരുന്നു. നമ്പര്‍ പ്ലേറ്റില്ലാതെ ഓടിച്ച വാഹനം ഏറെ പണിപ്പെട്ടാണ് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയത്. കൂടാതെ ഈ വാഹനം പൂര്‍വ്വ സ്ഥിതിയിലാക്കി മലപ്പുറം ആര്‍ടിഒ ഓഫീസില്‍ കാണിക്കാന്‍ നിർദേശം നല്‍കുമെന്നും വാഹനം ഓഫീസില്‍ ഹാജരാക്കാതെ മലപ്പുറം ജില്ലയില്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനം ഡീറ്റെയിന്‍ ചെയ്യുന്നതിന് മലപ്പുറം ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു.

വാഹനത്തിന്‍റെ രൂപമാറ്റം വരുത്തിയത് ഉള്‍പ്പെടെ 9 കുറ്റങ്ങളാണ് എംവിഡി ചുമത്തിയിരിക്കുന്നത്. 45,500 രൂപ പിഴയാണ് ഈ കുറ്റങ്ങള്‍ക്കായി ചുമത്തിയിട്ടുള്ളത്. എല്ലാ കേസുകളും വാഹന ഉടമയായ മലപ്പുറം സ്വദേശി സുലൈമാനെതിരെയാണ്. വാഹനം ഓടിച്ച ആകാശ് തില്ലങ്കേരിക്കെതിരെ കേസൊന്നും എടുത്തിട്ടില്ല. ലൈസൻസ് ഇല്ലാതെ ഓടിക്കാൻ വാഹനം വിട്ടു നല്‍കിയെന്ന കേസും ഉടമക്കെതിരെയാണ്. ആകാശ് തില്ലങ്കേരിയുടെ ലൈസൻസ് വിവരങ്ങള്‍ ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ കുറ്റം ചുമത്തിയത്.

നമ്പര്‍ പ്ലേറ്റില്ലാതെ രൂപമാറ്റം വരുത്തിയ വാഹനത്തില്‍ സീറ്റ് ബെല്‍റ്റില്ലാതെ ഓടിക്കുന്നതായുള്ള വീഡിയോ ദൃശ്യത്തിന്‍റെ പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ല വൈസ് പ്രസിഡന്‍റ് ഫര്‍സീന്‍ മജീദ് വയനാട് ആര്‍ടിഒ യ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പനമരം ടൗണിലൂടെയാണ് ആകാശ് തില്ലങ്കേരി നിയമ ലംഘനം നടത്തി വാഹനമോടിച്ചത്.

Also Read : നമ്പര്‍ പ്ലേറ്റും സീറ്റ് ബെല്‍റ്റുമില്ല; 'വൈറല്‍ ജീപ്പ് യാത്ര'യില്‍ ആകാശ് തില്ലങ്കേരിയ്ക്കെ് മുട്ടൻ പണിയുമായി ഹൈക്കോടതി - HC Against Akash Thillankeri

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.