ETV Bharat / state

പ്രിയപ്പെട്ട കുതിരയോടൊപ്പം ദയാബായി കേരളത്തിലേക്ക് ; കാഞ്ഞങ്ങാട്ടേക്ക് താമസം മാറ്റുന്നു - Activist Daya bai relocating to KSD - ACTIVIST DAYA BAI RELOCATING TO KSD

സാമൂഹിക പ്രവർത്തക ദയാബായി മധ്യപ്രദേശിലെ ചിന്ദ്‍വാര ജില്ലയിലെ ബരുൽ ഗ്രാമത്തിൽ നിന്നും കാസർകോട്ടെ കാഞ്ഞങ്ങാട്ടേക്ക് താമസം മാറ്റുകയാണ്.

DAYA BAI KERALA  ACTIVIST DAYA BAI KASARAGOD  ദയാബായി കാസര്‍കോട്  ദയാബായി
Activist Daya bai (Source : Etv Bharat Network)
author img

By ETV Bharat Kerala Team

Published : May 10, 2024, 5:29 PM IST

Updated : May 10, 2024, 5:49 PM IST

കാസർകോട് : മധ്യപ്രദേശിലെ ചിന്ദ്‍വാര ജില്ലയിലെ ബരുൽ ഗ്രാമത്തിൽ നിന്നും സാമൂഹിക പ്രവർത്തക ദയാബായി കാസർകോട്ടെ കാഞ്ഞങ്ങാട്ടേക്ക് താമസം മാറ്റുന്നു. മധ്യപ്രദേശിലെ ആദിവാസി മേഖലയിലെ സേവനങ്ങളിലൂടെ 1980 മുതൽ ശ്രദ്ധേയയായിരുന്നു ദയാബായി. കോട്ടയത്തെ കുടുംബ സ്വത്ത് വിറ്റ് മധ്യപ്രദേശിൽ വാങ്ങിയ 4 ഏക്കർ സ്ഥലം ഒരു ട്രസ്റ്റിന് കൈമാറി കാഞ്ഞങ്ങാട്ടേക്ക് എത്താനാണ് തീരുമാനം.

ഒപ്പം ദയാബായിയുടെ പ്രിയപ്പെട്ട കുതിര ചാന്ദ്നിയെയും കൊണ്ടുവരും. മധ്യപ്രദേശിൽ താമസിച്ച കാലമത്രയും കുതിരകളും ദയാബായിയുടെ കൂട്ടിനുണ്ടായിരുന്നു. കുട്ടിക്കാലത്ത് ഝാൻസി റാണി ലക്ഷ്‌മി ബായിയുടെ കഥകൾ കേട്ട് കുതിര വേണമെന്ന് അച്ഛനോട് പറ‍ഞ്ഞെങ്കിലും നടന്നില്ല. പിന്നീട് മധ്യപ്രദേശിലെത്തിയപ്പോൾ ഗ്രാമീണർ ധാരാളം കുതിരകളെ കൊണ്ട് നടക്കുന്നത് കണ്ടു.

ആഗ്രഹമറിഞ്ഞ് അവിടെയുണ്ടായിരുന്ന ഒരു ബിഷപ്പാണ് ക്രിസ്‌തുമസ് സമ്മാനമായി കുതിരയെ സമ്മാനിച്ചത്. അന്നത്തെ കുതിരയുടെ അഞ്ചാം തലമുറയാണ് ഇപ്പോൾ കൈവശമുള്ള ചാന്ദ്നി. ഒരു വയസുണ്ട് ചാന്ദ്നി എന്ന കുതിരയ്ക്ക്. ചാന്ദ്നിയെ കാഞ്ഞങ്ങാട് എത്തിക്കാനുള്ള ശ്രമത്തിലാണ് ദയാബായി.

ദയാബായിയുടെ നേതൃത്വത്തിൽ നീലേശ്വരത്ത് പഴയ നഴ്‌സറി കെട്ടിടം വാടകക്ക് എടുത്ത് എൻഡോസൾഫാൻ ഇരകൾക്കുള്ള ഫിസിയോതെറാപ്പി യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. കാഞ്ഞങ്ങാട്, നീലേശ്വരം ഭാഗത്ത് സ്വന്തമായി സ്ഥാപനം ആരംഭിക്കാനുള്ള സ്ഥലം ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണ് ദയാബായി.

മധ്യപ്രദേശിലെ ഗോത്ര ജനതയ്ക്കിടയിലെ പ്രവർത്തനത്തിനിടെയാണ് മേഴ്‌സി മാത്യു ദയാബായി എന്ന പേര് സ്വീകരിക്കുന്നത്. ചിന്ദവാര ജില്ലയിലെ ബരുൽ ഗ്രാമത്തിൽ സ്ഥലം വാങ്ങുമ്പോൾ വരണ്ട ഭൂമിയായിരുന്ന അവിടം. ഇപ്പോൾ വിശാലമായ കൃഷിയിടം, സോളർ സിസ്റ്റം, വലിയ കുളം, വലിയ കിണറുകൾ തുടങ്ങിയവ അടങ്ങുന്നതാണ് ഈ 4 ഏക്കർ സ്ഥലം.

പരമ്പരാഗത ധാന്യങ്ങളും പച്ചക്കറികളുമാണ് ഇവിടെ കൃഷി ചെയ്യുന്നത്. കടല, തുവര എന്നീ, കൂടുതൽ മിച്ചം വരുന്ന ഇനങ്ങൾ വിൽപന നടത്തും. ബാക്കിയുള്ളവ ഇഷ്‌ടക്കാർക്കും സഹായികൾക്കും നൽകും. കൃഷിയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ഇതുവരെയുള്ള ജീവിതം. ഇവിടത്തെ ഗോത്ര ജനതയിൽ നിന്നാണ് ദയാബായി കൃഷി പഠിച്ചെടുത്തത്.

Also Read : അവസാന ശ്വാസം വരെയും പോരാട്ട വഴിയില്‍ തന്നെ: എൻഡോസള്‍ഫാൻ സമരത്തെ കുറിച്ച് ദയാബായി

ലോക്‌സഭ തെരഞ്ഞെടുപ്പിൽ കാസർകോട് നിന്നും മത്സരിക്കാൻ ദയാബായി താത്പര്യം പ്രകടിപ്പിച്ചെങ്കിലും പിന്നീട് പിന്മാറിയിരുന്നു. കാസർകോട് ലോക്‌സഭ മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനായിരുന്നു ​ദയാബായി ആഗ്രഹിച്ചിരുന്നത്. എന്നാൽ, മോശം കാലാവസ്ഥയും ഇപ്പോൾ താമസിക്കുന്ന മധ്യപ്രദേശിനും കാസർകോടിന് ഇടയിലുള്ള ദൂരവുമാണ് പിൻമാറാൻ കാരണമായത്.

Last Updated : May 10, 2024, 5:49 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.