ETV Bharat / state

കേരള - കേന്ദ്ര സർവകലാശാല രജിസ്ട്രാർക്ക് നേരെ എബിവിപി- എസ്എഫ്ഐ പ്രതിഷേധം - Central University Registrar

കേരള - കേന്ദ്ര സർവകലാശാല രജിസ്ട്രാർക്ക് നേരെ എബിവിപി- എസ്എഫ്ഐ പ്രതിഷേധം. ലൈംഗികാരോപണത്തിൽ നടപടി നേരിട്ട അധ്യാപകനെ തിരിച്ചെടുത്തതിലാണ് പ്രതിഷേധം .

central university issue  ABVP Protest  Central University Registrar  കാസർകോട്
ABVP Protests Against Kerala - Central University RegistrarABVP Protests Against Kerala - Central University Registrar
author img

By ETV Bharat Kerala Team

Published : Feb 27, 2024, 4:40 PM IST

Updated : Feb 27, 2024, 5:56 PM IST

ABVP Protests Against Kerala - Central University Registrar

കാസർകോട് : കേരള - കേന്ദ്ര സർവകലാശാല രജിസ്ട്രാർക്ക് നേരെ എബിവിപിയുടെ പ്രതിഷേധം (ABVP Protests Against Kerala - Central University Registrar). രജിസ്ട്രാറെ എബിവിപി പ്രവർത്തകർ വഴിയിൽ തടഞ്ഞു. ലൈംഗികാരോപണത്തിൽ നടപടി നേരിട്ട അധ്യാപകനെ തിരിച്ചെടുത്തതിനെതിരെയാണ്‌ പ്രവർത്തകരുടെ പ്രതിഷേധം. സർവകലാശാലയിൽ ലൈംഗിക ആരോപണ പരാതിയിൽ നടപടി നേരിട്ട അധ്യാപകന്‍റെ സസ്പെൻഷൻ കഴിഞ്ഞ ദിവസമാണ് പിൻവലിച്ചത്. എം എ ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസർ ഇഫ്‌തിഖർ അഹമ്മദിനെയാണ് തിരിച്ചെടുത്തത്. ഇന്‍റേണൽ കംപ്ലൈന്‍റ് കമ്മിറ്റിയുടെ അന്വേഷണത്തെ തുടർന്നാണ് നടപടി പിൻവലിച്ചത്. അധ്യാപകനെതിരെ കഴിഞ്ഞ വർഷം നവംബറിൽ ആണ് പരാതി ഉയർന്നത്. എം എ ഇംഗ്ലീഷ് ഒന്നാം വര്‍ഷ വിദ്യാർത്ഥികളുടെ ലൈംഗികാതിക്രമ പരാതിയിലാണ് ഡോ. ഇഫ്‌തിഖര്‍ അഹമ്മദിനെ സസ്പെൻഡ് ചെയ്‌തിരുന്നത്.

അതേസമയം എസ് എഫ് ഐയും പ്രതിഷേധവുമായെത്തി. ലൈംഗികാരോപണത്തിൽ നടപടി നേരിട്ട അധ്യാപകനെ തിരിച്ചെടുത്തതിനെതിരെയാണ്‌ പ്രതിഷേധം. അധ്യാപകനായ ഇഫ്തിഖർ അഹമ്മദിനെ ക്ലാസിൽ കയറാൻ അനുവദിക്കില്ലെന്ന് പ്രവർത്തകർ അറിയിച്ചു.വൈസ് ചാൻസിലറുടെ ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

ALSO READ : സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു; ആത്മഹത്യാ ഭീഷണി മുഴക്കിയ വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു

Last Updated : Feb 27, 2024, 5:56 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.