ETV Bharat / state

പ്രായം വെറും അക്കങ്ങൾ മാത്രം... 93-ാം വയസിലും കുഞ്ഞിരാമൻ മാഷ് വയലിലാണ് - Parayil Kunjiraman

Farmer Parayil Kunjiraman: തൊണ്ണൂറ്റിമൂന്നാം വയസിലും പാറയിൽ കുഞ്ഞിരാമൻ മാഷ് കൃഷിപ്പണി ചെയ്യുന്നു. പതിനഞ്ചാം വയസിൽ തുടങ്ങിയതാണ് മാഷ് കൃഷിപ്പണി ചെയ്യാൻ.

പാറയിൽ കുഞ്ഞിരാമൻ  വാർധക്യത്തിലും കൃഷിപ്പണി  Parayil Kunjiraman  93 year old farmer kannur
Farmer Parayil Kunjiraman
author img

By ETV Bharat Kerala Team

Published : Jan 20, 2024, 1:53 PM IST

കണ്ണൂർ: പ്രായം വെറും അക്കങ്ങൾ മാത്രമാണ് വയലപ്രയിലെ പാറയിൽ കുഞ്ഞിരാമൻ മാഷിന് (Parayil Kunjiraman). 93-ാം വയസിലും മാഷ് വയലിൽ പിടിപ്പത് പണിയിലാണ്. രാവിലെ 4.30ന് മാഷിന്‍റെ ദിവസം ആരംഭിക്കും... ഒരു മണിക്കൂർ നേരം യോഗ, പിന്നീട് ഒരു മണിക്കൂർ നേരം പത്രം വായന. പിന്നെ ഒരു വടിയും കുത്തി പതിയെ കുഞ്ഞിരാമൻ മാഷ് ഇറങ്ങുകയാണ്. മറ്റെവിടെക്കും അല്ല തന്‍റെ വീട്ടുമുറ്റത്തെ വയലിലേക്ക്.

പതിനഞ്ചാം വയസിൽ തുടങ്ങി മാഷിന് മണ്ണിനോടുള്ള പ്രണയം.. ഇപ്പോഴും മാറ്റ് കുറയാതെ അദ്ദേഹം ആ പ്രണയത്തെ കൂടെ കൊണ്ട് നടക്കുന്നു. തന്‍റെ രക്ഷിതാക്കളിൽ നിന്നാണ് പാറയിൽ കുഞ്ഞിരാമൻ കൃഷി പഠിച്ചെടുത്തത്. അധ്യാപന ജീവിതത്തിൽ നിന്ന് വിരമിച്ച് മൂന്നര പതിറ്റാണ്ടായെങ്കിലും നാളിതുവരെ അദ്ദേഹം വെറുതെ ഇരുന്നിട്ടില്ല. ഓരോ ദിവസവും തുടങ്ങുന്നത് തന്നെ കൃഷിയിടത്തിൽ നിന്നാണ്.

മണ്ണിൽ പണിയെടുക്കാൻ മടിക്കുന്ന ചെറുപ്പക്കാർക്കും മാതൃകയാക്കാവുന്നതാണ് നാട്ടുകാരുടെ സ്വന്തം കുഞ്ഞിരാമേട്ടനെ. നെല്ല്, പയറുവർഗങ്ങൾ, പഴവർഗങ്ങൾ, പച്ചക്കറികൾ, കൂൺ എന്നിവയെല്ലാം രണ്ടേക്കർ കൃഷിയിടത്തിലുണ്ട്. ഇതിന് പുറമേ പശു വളർത്തലും തേനീച്ച കൃഷിയും.

പ്രകൃതിക്ഷോഭവും കീടബാധയും കൃഷിയെ പലപ്പോഴും പ്രതികൂലമായി ബാധിക്കാറുണ്ടെങ്കിലും കുഞ്ഞിരാമൻ മാഷ് ഇതുവരെ തളർന്നിട്ടില്ല. നൂറുമേനി വിളവുകൊണ്ട് മാഷ് അതിനെല്ലാം മറുപടി പറയും. വെങ്ങര മാപ്പിള യു പി സ്‌കൂൾ, വയലപ്ര എൽ പി സ്‌കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരിക്കെ തന്നെ ഒഴിവ് വേളകളിൽ കൃഷിയിടത്തിലായിരുന്നു മാഷിന്‍റെ ശ്രദ്ധ.

ജൈവ കൃഷി തുടരുന്നതോടൊപ്പം കൃഷി വകുപ്പിന്‍റെ നിർദേശങ്ങളും പാലിച്ചാണ് കുഞ്ഞിരാമൻ മാഷ് കൃഷി ചെയ്യുന്നത്. സർക്കാർ നൽകുന്ന സബ്‌സിഡിയും മറ്റ് ആനുകൂല്യങ്ങളും ഒന്നും മാഷ് അത്ര കാര്യമാക്കാറില്ല. കൃഷി വകുപ്പ് നിർദേശിക്കുന്ന ഏത് കൃഷിയും ഏറ്റെടുത്ത് നടത്താൻ അദ്ദേഹം തയ്യാറാണ്. മികച്ച സമ്മിശ്ര കർഷകനുള്ള കൃഷി വകുപ്പിന്‍റെ അവാർഡും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.

മൂന്നര പതിറ്റാണ്ട് കാലത്തെ അധ്യാപന ജീവിതത്തിലൂടെ നേടിയെടുത്ത ആയിരക്കണക്കിന് വരുന്ന ശിഷ്യ സമ്പത്തും മാഷിന് കൈമുതലാണ്. കൃഷിയും അധ്വാനവും തന്നെയാണ് ആരോഗ്യ രഹസ്യമെന്ന് മാഷ് പറയുന്നു. വാർധക്യം വിശ്രമിക്കാൻ മാത്രമുള്ളതല്ലെന്ന് ജീവിതംപ്രതി സാക്ഷ്യപ്പെടുത്തുകയാണ് കുഞ്ഞിരാമന്‍ മാഷ്. പിന്നെ മനസ്സിനെ പ്രായം ബാധിക്കില്ലെന്നും..

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.