ETV Bharat / sports

'അവന്‍റെ സ്ഥാനം ചോദ്യം ചെയ്യാന്‍ സമയമായിട്ടില്ല...'; ശുഭ്‌മാന്‍ ഗില്ലിന് പിന്തുണയുമായി സഹീര്‍ ഖാന്‍ - India vs England Test Shubman Gill

ടെസ്റ്റ് ക്രിക്കറ്റിലെ മോശം പ്രകടനം. ഇന്ത്യന്‍ യുവ ബാറ്റര്‍ ശുഭ്‌മാന്‍ ഗില്ലിന് മുന്‍ താരം സഹീര്‍ ഖാന്‍റെ പിന്തുണ.

Zaheer Khan On Shubman Gill  Shubman Gill Test Form  India vs England Test Shubman Gill  ശുഭ്‌മാന്‍ ഗില്‍ സഹീര്‍ ഖാന്‍
Zaheer Khan Backs Shubman Gill
author img

By ETV Bharat Kerala Team

Published : Jan 29, 2024, 11:24 AM IST

ഹൈദരാബാദ്: താളം കണ്ടെത്താന്‍ വിഷമിക്കുകയാണെങ്കിലും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും യുവ ബാറ്റര്‍ ശുഭ്‌മാന്‍ ഗില്ലിന് സ്ഥാനം നഷ്‌ടപ്പെടില്ലെന്ന് സഹീര്‍ ഖാന്‍ (Zaheer Khan Backs Shubman Gill). ഗില്ലിനെ ടീം ഇന്ത്യ വിശ്വസിക്കുന്നുണ്ടെന്ന് സ്ഹീര്‍ അഭിപ്രായപ്പെട്ടു. ഹൈദരാബാദ് ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും ഗില്‍ നിറം മങ്ങിയ പ്രകടനം കാഴ്‌ചവച്ചതിന് പിന്നാലെയായിരുന്നു മുന്‍ ഇന്ത്യൻ പേസറുടെ പ്രതികരണം.

'ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സില്‍ പോലും ഗില്ലിന് സമ്മര്‍ദം ഉണ്ടായിരുന്നുവെന്ന് എനിക്ക് തോന്നുന്നില്ല. അവന്‍ ഒരു ക്ലാസ് ബാറ്ററാണ്. ആദ്യ ഇന്നിങ്‌സില്‍ ആ ക്ലാണ് അവന് കാഴ്‌ചവയ്‌ക്കാനാകാതെ പോയത്.

തനിക്ക് മികച്ച പ്രകടനം നടത്താന്‍ സാധിക്കുമായിരുന്ന വേദിയായിരുന്നു അവിടം. എന്നാല്‍, അത് പ്രയോജനപ്പെടുത്താന്‍ ഗില്ലിന് കഴിഞ്ഞില്ല. ഇപ്പോള്‍, അവന് സമ്മര്‍ദം നേരിടുന്നുണ്ട്.

സമ്മര്‍ദങ്ങളെ അതിജീവിച്ചാണ് പലപ്പോഴും ക്രിക്കറ്റില്‍ ഒരു മികച്ച താര ഉയര്‍ന്നുവരുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ആ നിലയിലായിരിക്കും ടീം ഗില്ലിനെ കാണുന്നത്. ആരാധകരുടെ കാര്യവും അങ്ങനെ തന്നായാകും.

അതുകൊണ്ട് തന്നെ, ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ശുഭ്‌മാന്‍ ഗില്ലിന് ഇനിയും കൂടുതല്‍ അവസരം ലഭിക്കും. ടീമിലെ അവന്‍റെ സ്ഥാനം ചോദ്യം ചെയ്യപ്പെടേണ്ട സമയം ആയിട്ടില്ല. മൂന്നാം നമ്പറില്‍ ഗില്‍ തന്നെയാകും തുടരുക'- സഹീര്‍ ഖാന്‍ അഭിപ്രായപ്പെട്ടു (Zaheer Khan About Shubman Gill).

സമീപകാലത്തായി ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും മോശം ഫോമിലാണ് ഗില്‍ കളിക്കുന്നത്. കഴിഞ്ഞ 10 ഇന്നിങ്‌സിലായി ഒരു അര്‍ധസെഞ്ച്വറി പോലും ഗില്ലിന് ടെസ്റ്റില്‍ നേടാന്‍ സാധിച്ചിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനുള്ള ചുമതല ലഭിച്ചതിന് പിന്നാലെയായിരുന്നു ഗില്ലിന് കഷ്‌ടകാലവും തുടങ്ങിയത്.

ഈ ബാറ്റിങ് പൊസിഷനില്‍ 10 ഇന്നിങ്‌സില്‍ നിന്നും 189 റണ്‍സ് മാത്രമാണ് ഇതുവരെ നേടാനായത്. അതേസമയം, ഗില്ലിന്‍റെ ഈ പ്രകടനത്തില്‍ ആരാധകരും ഹാപ്പിയല്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്‌സില്‍ ഡക്കായി മടങ്ങിയതിന് പിന്നാലെ താരത്തിനെ രൂക്ഷമായ ഭാഷയിലാണ് ആരാധകരും വിമര്‍ശിക്കുന്നത്.

ഐപിഎല്‍ സ്പെഷ്യലിസ്റ്റ് ആണ് ഗില്ലെന്നും താരത്തിന് അഹമ്മദാബാദില്‍ മാത്രമേ റണ്‍സ് കണ്ടെത്താന്‍ സാധിക്കൂവെന്നുമാണ് വിമര്‍ശകരുടെ വാദം. മോശം ഫോമിലുള്ള താരത്തിന് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കി മറ്റ് താരങ്ങളുടെ ഭാവി ടീം ഇന്ത്യ തുലയ്‌ക്കുകയാണെന്നും ചിലര്‍ പറയുന്നു (Fans Against Shubman Gill).

Also Read : മൂന്നാം നമ്പറില്‍ വീണ്ടും 'നിരാശ' ; ശുഭ്‌മാന്‍ ഗില്‍ 'ഇരിക്കുന്ന കൊമ്പ് മുറിക്കുന്നെന്ന്' ആരാധകര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.