ETV Bharat / sports

എല്ലാം അഭിമാന പോരാട്ടങ്ങള്‍, ആരാധകരെ സന്തോഷിപ്പിക്കാനാണ് ശ്രമിക്കുന്നത് : വിരാട് കോലി - Virat Kohli On RCB - VIRAT KOHLI ON RCB

ഐപിഎല്‍ പതിനേഴാം പതിപ്പിലെ ആര്‍സിബിയുടെ പ്രകടനങ്ങളെ കുറിച്ച് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി

IPL 2024  ROYAL CHALLENGERS BENGALURU  വിരാട് കോലി  ആര്‍സിബി
VIRAT KOHLI (IANS)
author img

By ETV Bharat Kerala Team

Published : May 10, 2024, 11:01 AM IST

ധരംശാല : ഐപിഎല്‍ പതിനേഴാം പതിപ്പില്‍ തുടര്‍ച്ചയായ നാലാം ജയം നേടി പ്ലേഓഫിലേക്കുള്ള വിദൂര സാധ്യത നിലനിര്‍ത്തിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ധരംശാലയില്‍ പഞ്ചാബ് കിങ്‌സിനെതിരെ നടന്ന നിര്‍ണായക മത്സരത്തില്‍ ബെംഗളൂരു 60 റണ്‍സിന്‍റെ തകര്‍പ്പൻ ജയമാണ് നേടിയത്. ഇതോടെ, 12 കളിയില്‍ നിന്നും 10 പോയിന്‍റായി ബെംഗളൂരുവിന്.

ശേഷിക്കുന്ന രണ്ട് മത്സരം ജയിച്ചാലും ലീഗിലെ മറ്റ് മത്സരങ്ങളെ ആശ്രയിച്ചായിരിക്കും നിലവിലെ സാഹചര്യത്തില്‍ ആര്‍സിബിയ്‌ക്ക് പ്ലേഓഫ് യോഗ്യത ലഭിക്കുക. സീസണിന്‍റെ ആദ്യ പകുതിയിലേറ്റ തുടര്‍തോല്‍വികളാണ് നിലവില്‍ ആര്‍സിബിയ്‌ക്ക് തിരിച്ചടിയായിരിക്കുന്നത്. ഇക്കാര്യം തുറന്ന് സമ്മതിച്ചിരിക്കുകയാണ് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയും.

സീസണിലെ ആദ്യ ഏഴ് മത്സരങ്ങളില്‍ ഒരൊറ്റ ജയം മാത്രമായിരുന്നു ആര്‍സിബിയ്‌ക്ക് നേടാനായത്. പഞ്ചാബ് കിങ്‌സിനെതിരെയായിരുന്നു ഈ ജയം. സീസണിന്‍റെ തുടക്കത്തില്‍ തങ്ങള്‍ക്ക് മികവ് പുലര്‍ത്താനായില്ല. ഇപ്പോഴുള്ളതെല്ലാം അഭിമാന പോരാട്ടങ്ങള്‍ ആണ്. ആരാധകരെ സന്തോഷിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും പഞ്ചാബിനെതിരായ വമ്പൻ ജയത്തിന് പിന്നാലെ കോലി പറഞ്ഞു. താരത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ.

'ടൂര്‍ണമെന്‍റിന്‍റെ ആദ്യപകുതിയില്‍ ഞങ്ങള്‍ക്ക് വേണ്ടത്ര മികവ് പുലര്‍ത്താനായില്ല എന്നത് വസ്‌തുതയാണ്. തുടര്‍ച്ചയായ തോല്‍വികള്‍ വഴങ്ങിയിരുന്ന ആ സമയത്ത് ഡ്രസിങ് റൂമില്‍ ഇരുന്ന് തിരിച്ചുവരവിനെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചു. ബാറ്റിങ്ങിലായാലും ബൗളിങ്ങിലായാലും പേടികൂടാതെ കളിക്കണമെന്ന് ഞങ്ങള്‍ക്ക് മനസിലായി.

ഈഡൻ ഗാര്‍ഡൻസില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരമായിരുന്നു എല്ലാത്തിന്‍റെയും തുടക്കം. അവിടെ പവര്‍പ്ലേയില്‍ മികച്ച രീതിയില്‍ ഞങ്ങള്‍ പന്തെറിഞ്ഞു. പവര്‍പ്ലേയില്‍ വിക്കറ്റ് വേട്ട നടത്താൻ ശ്രമിച്ചു.

ഇതാണ് ഞങ്ങള്‍ കളിക്കാൻ ആഗ്രഹിക്കുന്ന ക്രിക്കറ്റ് എന്ന വിശ്വാസം പിന്നീട് ഉണ്ടായി. പോയിന്‍റ് പട്ടികയിലേക്ക് ശ്രദ്ധിക്കാതെ ക്രിക്കറ്റര്‍ എന്ന നിലയ്‌ക്ക് സ്വന്തം ആത്മാഭിമാനത്തിന് വേണ്ടി കളിക്കാൻ ഞങ്ങള്‍ തീരുമാനിച്ചു. ഈ നിലയിലേക്ക് എത്താൻ ഒരുപാട് കഷ്‌ടതകള്‍ അനുഭവിക്കേണ്ടി വന്നു. ഇപ്പോള്‍ ആരാധകരെ സന്തോഷിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്'- വിരാട് കോലി പറഞ്ഞു.

വിരാട് കോലിയുടെ തകര്‍പ്പൻ ബാറ്റിങ്ങിന്‍റെ കരുത്തിലായിരുന്നു ധരംശാലയില്‍ പഞ്ചാബ് കിങ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മികച്ച സ്കോര്‍ നേടിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ആര്‍സിബിയ്ക്കാ‌യി 47 പന്തില്‍ 92 റണ്‍സ് നേടിയാണ് കോലി പുറത്തായത്. ആറ് സിക്‌സറുകളും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ധരംശാലയില്‍ വിരാട് കോലിയുടെ മാസ് ഇന്നിങ്‌സ്.

Also Read : കരുത്ത് കാട്ടി കോലി, ധരംശാലയില്‍ പഞ്ചാബിന്‍റെ 'വഴിയടച്ച്' ആര്‍സിബി - PBKS Vs RCB Match Result

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.