ETV Bharat / sports

'എന്‍റെ പേര് എന്തിനാണ് ഉപയോഗിക്കുന്നതെന്ന് അറിയാം '; വിമര്‍ശകരുടെ വായടപ്പിച്ച് വിരാട് കോലി - Virat Kohli Against Critics - VIRAT KOHLI AGAINST CRITICS

ടി20 ലോകകപ്പിലെ തന്‍റെ സ്ഥാനത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് വിരാട് കോലി. കോലിയുടെ പ്രതികരണം ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തിന് പിന്നാലെ.

VIRAT KOHLI  IPL 2024  VIRAT KOHLI RESPONDS ON CRITICS  RCB VS PBKS
VIRAT KOHLI
author img

By ETV Bharat Kerala Team

Published : Mar 26, 2024, 2:59 PM IST

ബെംഗളൂരു : കഴിഞ്ഞ കുറച്ചുകാലമായി ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാവിഷയങ്ങളില്‍ ഒന്നായിരുന്നു ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ വിരാട് കോലിയുടെ (Virat Kohli) സ്ഥാനം. കോലി ടി20 ഫോര്‍മാറ്റിന് യോജിച്ച ആളല്ലെന്നും അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് യുവതാരങ്ങളാണ് ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കാനിറങ്ങേണ്ടതെന്നും പല വിദഗ്‌ധരും അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ രണ്ട് മാസം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നുപോലും കോലി വിട്ടുനിന്നത്.

ഇതോടെ, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര പൂര്‍ണമായി തന്നെ കോലിയ്‌ക്ക് നഷ്‌ടപ്പെട്ടു. രണ്ടാം കുഞ്ഞിന്‍റെ ജനനവുമായി ബന്ധപ്പെട്ട് വിദേശത്തായിരുന്ന താരം ഐപിഎല്ലിന് മുന്‍പായിട്ടായിരുന്നു ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. തുടര്‍ന്ന്, ഐപിഎല്ലില്‍ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ കോലി കളത്തിലേക്ക് മടങ്ങിയെത്തി.

പ്രതീക്ഷിച്ച അത്ര ഗംഭീരമായിരുന്നില്ല കോലിയുടെ തിരിച്ചുവരവ്. ചെപ്പോക്കില്‍ 20 പന്തില്‍ 21 റണ്‍സ് അടിച്ചാണ് കോലി മടങ്ങിയത്. ഇതോടെ, കോലി ഫോം ഔട്ടിലാണോ എന്ന ആശങ്ക ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ഈ ആശങ്കകളെയെല്ലാം വിരാട് കോലി ചിന്നസ്വാമിയില്‍ അടിച്ചുപറത്തുന്ന കാഴ്‌ചയാണ് പിന്നീട് പഞ്ചാബിനെതിരായ മത്സരത്തില്‍ കാണാൻ സാധിച്ചത്.

49 പന്തില്‍ 77 റണ്‍സ് അടിച്ചായിരുന്നു പഞ്ചാബിനെതിരായ മത്സരത്തില്‍ കോലിയുടെ പുറത്താകല്‍ (Virat Kohli Score against PBKS vs RCB Match IPL 2024). 177 റണ്‍സ് പിന്തുടര്‍ന്ന ആര്‍സിബിയ്‌ക്ക് (RCB) ഏറെ നിര്‍ണായകമായിരുന്നു കോലിയുടെ ഈ അര്‍ധസെഞ്ച്വറി പ്രകടനം. ഇതോടെ, കഴിഞ്ഞ കുറഞ്ഞ കാലയളവിനുള്ളില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ബാറ്റുകൊണ്ടും അല്ലാതെയും മറുപടി പറയാൻ കോലിക്കായി.

ടി20 ക്രിക്കറ്റിന്‍റെ വളര്‍ച്ചയ്‌ക്കും പ്രചാരത്തിനും കോലിയുടെ സാന്നിധ്യം ക്രിക്കറ്റിന്‍റെ കുട്ടിഫോര്‍മാറ്റില്‍ ഉണ്ടാകണമെന്ന് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സണ്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, കളി പ്രചരിപ്പിക്കുകയല്ല വേണ്ടത് ജയിക്കേണ്ടതാണ് ആവശ്യമെന്നായിരുന്നു പീറ്റേഴ്‌സണിന്‍റെ പരാമര്‍ശത്തിന് മുൻ ഇന്ത്യൻ പരിശീലകനും കമന്‍റേറ്ററുമായ രവി ശാസ്‌ത്രി നല്‍കിയ മറുപടി. 2007ല്‍ യുവതാരങ്ങളുടെ കരുത്തിലാണ് ഇന്ത്യ ടി20 ലോകകപ്പ് നേടിയത്. ആ ഊര്‍ജമാണ് താരങ്ങള്‍ക്ക് ഇനിയും വേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

ഐപിഎല്ലിലെ ഗുജറാത്ത് ടൈറ്റൻസ് മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെയായിരുന്നു രവി ശാസ്‌ത്രിയുടെയും കെവിൻ പീറ്റേഴ്‌സണിന്‍റെയും പ്രതികരണം. ഇവരുടെ പരാമര്‍ശത്തിന് പഞ്ചാബിന് എതിരായ ഇന്നിങ്‌സിന് ശേഷം കോലി മറുപടിയും നല്‍കിയിരുന്നു.

Also Read : ചിന്നസ്വാമിയിലെ 'തൂക്കിയടി', വമ്പൻ റെക്കോഡ് 'പോക്കറ്റിലാക്കി' വിരാട് കോലി - IPL 2024

'ടി20 ക്രിക്കറ്റിലേക്ക് വരുമ്പോള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഈ ഫോര്‍മാറ്റിനെ കൂടുതല്‍ പരിചയപ്പെടുത്തുന്നതിന് വേണ്ടി മാത്രമാണ് എന്‍റെ പേര് പലരും ഉപയോഗിക്കുന്നത് എന്ന് എനിക്കറിയാം. എന്നാല്‍, ഇവിടെ കൂടുതല്‍ മികവ് ഇനിയും കാണിക്കാൻ എനിക്ക് സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്'- മത്സരശേഷം വിരാട് കോലി പറഞ്ഞു (Virat Kohli Responds To Critics).

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.